നീലേശ്വരം: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഒഴിഞ്ഞവളപ്പ് പുഞ്ചാവി കല്ലിയിൽ സലാം (41), പുഞ്ചാവി കെ. ആഷിക്( 30 ) എന്നിവരെയാണ് നീലേശ്വരം എസ്ഐ സി. സുമേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പത്തോടെ കോട്ടപ്പുറം പാലത്തിനടുത്തുവച്ചാണ് ഇവരെ പിടികൂടിയത്. അച്ചാംതുരുത്തി ഭാഗത്തുനിന്ന് കോട്ടപ്പുറത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇവർ പൊലിസിനെ കണ്ടപ്പോൾ തിരിച്ചുപോകാൻ ശ്രമിക്കുകയായിരുന്നു. പൊലിസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആഷിക്കിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.