Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MEDIA PERSONS

നാം ​ക​ഴു​ക​ര​ല്ല, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കും അ​വ​യെ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ്വ​യം​നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തി​ന്‍റെ പ്ര​ക​ട​ന​മാ​ണ് സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ലു​ണ്ടാ​യ​ത്. ‌

“നി​ങ്ങ​ൾ​ക്കെ​ന്താ​ണു വേ​ണ്ട​തെ​ന്ന'', സ​ലിം​കു​മാ​റി​ന്‍റെ മ​ക​ൻ ച​ന്തു​വി​ന്‍റെ ചോ​ദ്യം മാ​ന്യ​മാ​യി പെ​രു​മാ​റി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. എ​ക്സ്ക്ലൂ​സീ​വ് ദൃ​ശ്യ​ങ്ങ​ൾ, ആ​ദ്യ​സം​പ്ര​ഷ​ണം, പ​ണം... അ​തൊ​ന്നും നി​ഷി​ദ്ധ​മ​ല്ല. പ​ക്ഷേ, സി​നി​മ തി​യേ​റ്റ​റും മ​ര​ണ​വീ​ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മ​റി​യാ​ത്ത​വ​ർ ഏ​കാം​ഗ​മാ​ധ്യ​മ​ങ്ങ​ളാ​യാ​ലും മു​ഖ്യ​ധാ​ര​യാ​യാ​ലും പ​ണി നി​ർ​ത്തു​ക​യാ​ണു വേ​ണ്ട​ത്. വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു ക​ട​ന്നു​ക​യ​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്താ​ണു നി​ങ്ങ​ൾ​ക്കു വേ​ണ്ട​തെ​ന്ന ചോ​ദ്യം ആ​രൊ​ക്കെ​യോ ചോ​ദി​ക്കാ​തെ മാ​റ്റി​വ​ച്ച​താ​ണ്.

ഇ​തി​നി​ടെ മ​റ്റു ചി​ല പെ​രു​മാ​റ്റ വൈ​കൃ​ത​ങ്ങ​ളും ന​മു​ക്കു കാ​ണേ​ണ്ടി​വ​ന്നു. ഒ​ന്ന് മ​ര​ണ​വീ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു ഷാ​ൾ ഇ​ടാ​ൻ ശ്ര​മി​ച്ച ഒ​രു ആ​രാ​ധ​ക​ന്‍റേ​താ​യി​രു​ന്നു. സ​ലിം​കു​മാ​റു​മാ​യി അ​തീ​വ​സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രാ​ൾ ഷാ​ൾ പു​ത​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു വ​ന്ന​ത്. അ​ടു​ത്ത നി​മി​ഷം​ത​ന്നെ മു​ഖ്യ​മ​ന്ത്രി അ​തു ത​ട്ടി​മാ​റ്റി​ക്കൊ​ണ്ട് മു​ന്നോ​ട്ടു നീ​ങ്ങി. ഷാ​ളി​ടാ​ൻ വ​ന്ന​യാ​ളു​ടെ അ​നൗ​ചി​ത്യ​ത്തെ ത​ട്ടി​മാ​റ്റി​യ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ചി​ത്യം പ്ര​ശം​സാ​ർ​ഹ​മെ​ന്നു മാ​ത്ര​മ​ല്ല, പ​ല​ർ​ക്കും പാ​ഠ​മാ​യി​ട്ടു​മു​ണ്ട്.

മ​റ്റൊ​ന്ന് സി​നി​മാ​ന​ടി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​റു​ള്ള, വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളൊ​ന്നും കൈ​വി​ടാ​ത്ത യു​വ​തി​യു​ടേ​തെ​ന്ന മ​ട്ടി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ്. അ​തു ശ​രി​യാ​ണെ​ങ്കി​ൽ, അ​തി​ല​വ​ർ കാ​ണി​ക്കു​ന്ന അ​ന​വ​സ​ര​ത്തി​ലെ അ​മി​ത​ചി​രി​യും ചേ​ഷ്ട​ക​ളും അ​രോ​ച​ക​മാ​യി. ഇ​തി​നി​ടെ, ചി​ല മാ​ധ്യ​മ​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​പോ​ലും അ​ഭി​പ്രാ​യ​ങ്ങ​ൾ ചോ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ൾ അ​റി​യാ​ത്ത ഇ​ത്ത​ര​ക്കാ​ർ ദുഃ​ഖ​സാ​ന്ദ്ര​മാ​യ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ​നി​ന്നെ​ങ്കി​ലും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദുഃ​ഖ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ലിം​കു​മാ​റി​ന്‍റെ മ​ക​ൻ ച​ന്തു​വി​ന് നി​യ​ന്ത്ര​ണം വി​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പൊ​ട്ടി​ത്തെ​റി​ക്കേ​ണ്ടി വ​ന്ന​ത്. വീ​ട്ടി​ലെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ പ​ക​ർ​ത്താ​ൻ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും വീ​ഡി​യോ പ​ക​ർ​ത്തു​ന്ന വ്യ​ക്തി​ക​ളു​മൊ​ക്കെ തി​ര​ക്കു കൂ​ട്ടു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ർ ശ്ര​മി​ച്ചി​ട്ടു​പോ​ലും കാ​മ​റ​യും മൊ​ബൈ​ലു​ക​ളു​മാ​യി അ​വ​ർ മാ​റാ​തെ​നി​ന്നു.

അ​ച്ഛ​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​പോ​ലും ത​ട​സ​പ്പെ​ടു​ന്ന​വി​ധം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ഖ​ത്തേ​ക്ക് കാ​മ​റ​ക​ൾ നീ​ണ്ട​തോ​ടെ ച​ന്തു​വി​ന്‍റെ സ​ങ്ക​ട​വും രോ​ഷ​വും അ​ണ​പൊ​ട്ടി. ഒ​ടു​വി​ൽ “എ​ന്താ​ടോ.. എ​ന്താ​ണ് നി​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്?” എ​ന്നു ചോ​ദി​ക്കേ​ണ്ടി​വ​ന്നു. ഇ​തു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ല. ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളി​ലും ഇ​ത്ത​ര​മാ​ളു​ക​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴും ദു​ര​ന്ത​മു​ഖ​ത്തു​മൊ​ക്കെ മൊ​ബൈ​ൽ ഫോ​ണു​മാ​യി ത​ട​സ​മു​ണ്ടാ​ക്കു​ന്ന​വ​രു​ണ്ട്. അ​തി​നു വാ​ർ​ത്താ പ്ര​ധാ​ന്യ​മി​ല്ലെ​ന്നോ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ടെ​ന്നോ അ​ല്ല. പ​ക്ഷേ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം മ​നു​ഷ്യ​ത്വം ആ​വ​ശ്യ​മി​ല്ലാ​ത്ത ജോ​ലി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.

മ​നു​ഷ്യ​ന്‍റെ ദുഃ​ഖ​വും മ​ര​ണ​വും നാ​ടി​ന്‍റെ പ്ര​തി​സ​ന്ധി​യും അ​പ​ക​ട​ങ്ങ​ളു​മൊ​ക്കെ ചി​ല​ര്‍​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ഴ്ച​ക്കാ​രെ കൂ​ട്ടാ​നു​ള്ള ഉ​പാ​ധി​ക​ളാ​യി മാ​റി​യെ​ന്നും ഇ​തു മ​റ്റു​ള്ള​വ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളോ​ടും സ്വാ​ത​ന്ത്ര്യ​ത്തോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സ് പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും പോ​ലീ​സ് ഓ​ർ​മി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ പ​രാ​മ​ർ​ശി​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ര്യാ​ദ​കേ​ടു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ങ്കി​ലും സൗ​ത്ത് ആ​ഫ്രി​ക്ക​ൻ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് കെ​വി​ൻ കാ​ർ​ട്ട​റു​ടെ "ക​ഴു​ക​നും ബാ​ലി​ക​യും' എ​ന്ന വി​ഖ്യാ​ത ഫോ​ട്ടോ മാ​ധ്യ​മ​ലോ​ക​ത്തെ ഉ​ൾ​പ്പെ​ടെ ഇ​ള​ക്കി​മ​റി​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ​ട്ടി​ണി​കൊ​ണ്ട് മ​ര​ണാ​വ​സ്ഥ​യി​ലാ​യ ഒ​രു സു​ഡാ​നി കു​ട്ടി മ​ര​ണാ​സ​ന്ന​യാ​യി നി​ല​ത്തേ​ക്കു കു​ന്പി​ട്ടി​രി​ക്കു​ന്ന​തും പി​ന്നി​ലൊ​രു ക​ഴു​ക​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തു​മാ​ണ് ഫോ​ട്ടോ. 1993 മാ​ർ​ച്ചി​ലെ​ടു​ത്ത ഫോ​ട്ടോ "ന്യൂ​യോ​ർ​ക്ക് ടൈം​സ്' പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പു​ലി​റ്റ്സ​ർ പു​ര​സ്കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. ആ ​ഫോ​ട്ടോ മ​റ്റേ​തൊ​രു റി​പ്പോ​ർ​ട്ടി​നെ​ക്കാ​ളും സു​ഡാ​നി​ലെ ദാ​രി​ദ്ര്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ സ്ഥി​തി​യെ​ക്കു​റി​ച്ച് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി. പ​ക്ഷേ, കാ​മ​റ താ​ഴെ വ​ച്ചു കെ​വി​ൻ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ആ ​കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന വി​മ​ർ​ശ​നം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. അ​ദ്ദേ​ഹ​മ​തു ചെ​യ്യാ​തി​രു​ന്ന​തി​നും കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു.

ദാ​രി​ദ്ര്യ​മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ സ്പ​ർ​ശി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, കു​റ​ച്ച​ക​ലെ യു​എ​ൻ വി​മാ​ന​ത്തി​ൽ​നി​ന്നു സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ പോ​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. യ​ഥാ​ർ​ഥ​ത്തി​ൽ അ​ത് ഒ​രു ആ​ൺ​കു​ട്ടി​യാ​യി​രു​ന്നെ​ന്നും അ​വ​ൻ 14 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പ​നി ബാ​ധി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. പ​ക്ഷേ, ത​ന്‍റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന മൂ​ല്യ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​തി​ൽ ആ​ത്മ​പീ​ഡ​യ​നു​ഭ​വി​ച്ച കെ​വി​ൻ കാ​ർ​ട്ട​ർ പു​ലി​റ്റ്സ​ർ പ്ര​ഖ്യാ​പി​ച്ച് മൂ​ന്നാം മാ​സം ജീ​വ​നൊ​ടു​ക്കി. ആ ​കു​ഞ്ഞി​ന്‍റെ ദാ​രി​ദ്ര്യ​ത്തി​നോ മ​ര​ണ​ത്തി​നോ കെ​വി​ൻ ഒ​രു​വി​ധ​ത്തി​ലും കാ​ര​ണ​ക്കാ​ര​നാ​യി​രു​ന്നി​ല്ലെ​ന്ന​തു മ​റ്റൊ​രു യാ​ഥാ​ർ​ഥ്യം. എ​ന്നി​ട്ടും...

മൂ​ല്യ​ബോ​ധ​മു​ണ്ടാ​യി​രു​ന്ന കെ​വി​ൻ കാ​ർ​ട്ട​റി​ൽ​നി​ന്ന് പ​റ​വൂ​രി​ലെ സ​ലിം​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ ചി​ല വീ​ഡി​യോ​ക്കാ​രി​ലേ​ക്ക് ഏ​റെ ദൂ​ര​മു​ണ്ട്. ദുഃ​ഖ-​ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ നാം ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണോ സ​ഹ​ജീ​വി​യു​ടെ മ​ര​ണം കാ​ത്തി​രി​ക്കു​ന്ന ക​ഴു​ക​ന്മാ​രാ​ണോ എ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യേ തീ​രൂ. സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ വെ​റു​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും സ​ർ​ക്കാ​രു​ക​ൾ​ക്കും ഇ​തൊ​ക്കെ സ​ന്തോ​ഷം പ​ക​രു​മെ​ന്ന​തി​ലും സം​ശ​യ​മി​ല്ല. ഇ​വ​ർ​ക്കൊ​ന്നും ഒ​രു ലു​ക്കി​ല്ലെ​ന്നേ​യു​ള്ളു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണു കേ​ട്ടോ എ​ന്ന് ഒ​രു ആ​ത്മാ​വ് മ​ന്ത്രി​ക്കു​ന്ന​തു​പോ​ലെ.

Latest News

Corehub Up