Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MGNREGA Workers Stand Over A Python

Kasaragod

പെ​രു​മ്പാ​മ്പി​ന് കാ​വ​ലി​രു​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

ബ​ളാ​ൽ: അ​ത്തി​ക്ക​ട​വ് നി​കു​ന്നി​ലെ നാ​രാ​യ​ണ​ന്‍റെ പ​റ​മ്പി​ൽ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കി​യ​ത് ഒ​ന്നൊ​ന്ന​ര പ​ണി.

പാ​മ്പ് എ​ങ്ങോ​ട്ടെ​ങ്കി​ലും ഇ​ഴ​ഞ്ഞു​നീ​ങ്ങി കാ​ഴ്ച​യി​ൽ​നി​ന്ന് മ​റ​ഞ്ഞാ​ൽ പി​ന്നെ നാ​ട്ടു​കാ​ർ​ക്കെ​ല്ലാം പു​റ​ത്തി​റ​ങ്ങാ​ൻ​ത​ന്നെ ആ​ശ​ങ്ക​യാ​കു​മെ​ന്ന അ​വ​സ്ഥ​യി​ൽ അ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് പാ​മ്പി​ന് കാ​വ​ലി​രു​ന്ന​ത്. ഒ​ടു​വി​ൽ മ​രു​തോ​ത്തു​നി​ന്ന് വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യ​ത്.

ഏ​ക​ദേ​ശം അ​ഞ്ച​ടി നീ​ള​വും അ​തി​നൊ​ത്ത വ​ണ്ണ​വു​മു​ള്ള കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ന​പാ​ല​ക​ർ എ​ത്തും​വ​രെ പാ​മ്പ് എ​ങ്ങും പോ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് പൊ​ടി​പ്പ​ള്ള​ത്തെ കാ​ർ​ത്ത്യാ​യ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ അ​വി​ടെ​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ച​ത്. പാ​മ്പി​നെ ക​ണ്ട​യു​ട​ൻ മേ​റ്റ് രാ​ധ മ​ധു മു​ഖേ​ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത​യും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന​പാ​ല​ക​രെ​ത്തി പെ​രു​മ്പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി. ഇ​തി​നെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന​ക​ലെ​യു​ള്ള ഉ​ൾ​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ടു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up