അടൂർ: ഒരാഴ്ചയ്ക്കിടെ രണ്ട് വയോധികരുടെ കാലിലൂടെ ബസിന്റെ ചക്രം കയറി കാൽ നഷ്ടപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ സി.വി. ശാന്തകുമാർ എംഎൽഎയുടെ ഇടപെടൽ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡിപ്പോയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി എംഎൽഎ തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ വി. അംബിക, എഇ വി. വിനീത, അടൂർ കെഎസ്ആർടിസി ഡിപ്പോ എടിഒ റെജി, ട്രാഫിക് എസ്ഐ ജി. സുരേഷ് കുമാർ എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.