ന്യൂഡൽഹി: അഖില മലങ്കര പ്രയർ ഗ്രൂപ്പ് അസോസിയേഷൻ (എംഒസിപിഎ) ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം ഞായറാഴ്ച സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ. അലക്സ്, എബി മാത്യു, കെ.എസ്. വർഗീസ്, റവ.ഫാ. ജോൺ കെ. ജേക്കബ്, സാബു തോമസ്, റവ.ഫാ. ജോജി കുര്യൻ തോമസ്, എസ്. ബാബു എന്നിവർ പങ്കെടുത്തു.