Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MP Kodikunnil Suresh Visits The Chengannur Railway Station.

Alappuzha

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​ന്ദ​ർ​ശി​ക്കു​ന്നു.

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

എം​പി​യു​ടെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ലൂ​ടെ റെ​യി​ൽ​വേ ബോ​ർ​ഡി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യാ​ണ് അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​വും ശ​ബ​രി​മ​ല ക​വാ​ട​വു​മാ​യ ചെ​ങ്ങ​ന്നൂ​രി​ൽ ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​വൃ​ത്തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യ​താ​യി എം​പി പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് 16 മു​ത​ൽ

തീ​ർ​ഥാ​ട​ക​ർ​ക്ക് പ​മ്പ​യി​ലേ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വേ​യും കെ​എ​സ്ആ​ർ​ടി​സി​യും ത​മ്മി​ൽ മി​ക​ച്ച ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പ​മ്പ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 16ന് ​രാ​വി​ലെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ക്കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എം​പി വ്യ​ക്ത​മാ​ക്കി.​
സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ, ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up