ടെഹ്‌റാൻ: യുഎസിന്‍റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ. ഇസ്ഫഹാൻ മേഖലയിൽവച്ചാണ് ഡ്രോണ്‍ വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
യുഎസിന്‍റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചിരുന്നു.
ഇറാനിൽ തകർന്ന രണ്ട് സീറ്റുകളുള്ള യുഎസ് എഫ് -15 ഇ ജെറ്റ് വിമാനത്തിലെഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാമനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
രണ്ടാമത് തകർന്നത് എ-10 വാർത്തോഗ് യുദ്ധവിമാനമാണ്. കുവൈറ്റിനു മുകളിൽ വച്ചു തകർന്ന വിമാനത്തിൽനിന്നു പൈലറ്റ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.