x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിന്‍റെ എംക്യു-1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ


Published: April 4, 2026 02:53 PM IST | Updated: April 4, 2026 02:59 PM IST

ടെഹ്‌റാൻ: യുഎസിന്‍റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ. ഇസ്ഫഹാൻ മേഖലയിൽവച്ചാണ് ഡ്രോണ്‍ വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

യുഎസിന്‍റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചിരുന്നു.

ഇ​റാ​നി​ൽ ത​ക​ർ​ന്ന ര​ണ്ട് സീ​റ്റു​ക​ളു​ള്ള യു​എ​സ് എ​ഫ് -15 ഇ ​ജെ​റ്റ് വിമാനത്തിലെഒ​രു പൈ​ല​റ്റി​നെ ര​ക്ഷ​പ്പെ​ടു​ത്തിയിരുന്നു. എ​ന്നാ​ൽ, ര​ണ്ടാ​മ​നെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ര​ണ്ടാ​മ​ത് ത​ക​ർ​ന്ന​ത് എ-10 ​വാ​ർ​ത്തോ​ഗ് യു​ദ്ധ​വി​മാ​ന​മാ​ണ്. കു​വൈ​റ്റിനു മു​ക​ളി​ൽ വ​ച്ചു ത​ക​ർ​ന്ന വി​മാ​ന​ത്തി​ൽനി​ന്നു പൈ​ല​റ്റ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു.

Tags : Iran shot down MQ-1 drone war

Recent News

Corehub Up