Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MadcapLive

Kouthukam

ഭാ​ര്യ​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ൽ മ​റ്റൊ​രു 'താ​ജ്മ​ഹ​ൽ' ഉ​ദ​യം ചെ​യ്തു; വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി വ്യ​വ​സാ​യി​യു​ടെ സ്വ​പ്ന​ഭ​വ​നം

മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ഷാ​ജ​ഹാ​ൻ ത​ന്‍റെ പ്രി​യ​ത​മ മും​താ​സി​നാ​യി പ​ണി​തു​യ​ർ​ത്തി​യ ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ൽ പ്ര​ണ​യ​ത്തി​ന്‍റെ നി​ത്യ​സ്മാ​ര​ക​മാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്നു.

ആ ​ച​രി​ത്ര​സ്നേ​ഹ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ത​ന്‍റെ ഭാ​ര്യ​ക്കാ​യി താ​ജ്മ​ഹ​ലി​ന്‍റെ അ​തേ മാ​തൃ​ക​യി​ൽ ഒ​രു അ​ത്ഭു​ത​ഭ​വ​നം നി​ർ​മ്മി​ച്ച് ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ബു​ർ​ഹാ​ൻ​പൂ​ർ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ആ​ന​ന്ദ് പ്ര​കാ​ശ് ചൗ​ക്സി.

ആ​ഗ്ര​യി​ലെ യ​ഥാ​ർ​ഥ നി​ർ​മ്മി​തി​യി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ണ​യ​സൗ​ധം, പ്ര​മു​ഖ ഇ​ൻ​സ്റ്റാ​ഗ്രാം ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ശു​ഭം പ്ര​ജാ​പ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് ക​വ​രു​ന്ന​ത്.

ആ​ന​ന്ദ് പ്ര​കാ​ശ് ചൗ​ക്സി​യു​ടെ മ​ക​നും കു​ടും​ബ​വു​മാ​ണ് ഈ ​ആ​ഡം​ബ​ര ഭ​വ​ന​ത്തി​ന്‍റെ ഉ​ള്ള​റ കാ​ഴ്ച​ക​ൾ പ്രേ​ക്ഷ​ക​ർ​ക്കാ​യി തു​റ​ന്നു കാ​ണി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ താ​ജ്മ​ഹ​ലി​ന്‍റെ മൂ​ന്നി​ലൊ​ന്ന് വ​ലി​പ്പ​ത്തി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് ഈ ​വീ​ട് പ​ണി​തു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ബാ​ഹ്യ​രൂ​പ​ത്തി​ൽ ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ലി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന കൂ​റ്റ​ൻ ഗും​ബ​സും നാ​ല് വ​ശ​ങ്ങ​ളി​ലെ തൂ​ണു​ക​ളും കൊ​ത്തു​പ​ണി​ക​ൾ നി​റ​ഞ്ഞ പ്ര​വേ​ശ​ന​ക​വാ​ട​വും മ​നോ​ഹ​ര​മാ​യ പു​ൽ​ത്ത​കി​ടി​യും ഇ​തി​ന്‍റെ ഭം​ഗി കൂ​ട്ടു​ന്നു.

കൃ​ത്യ​മാ​യ നി​ർ​മ്മാ​ണ സൗ​ന്ദ​ര്യം ല​ഭി​ക്കു​ന്ന​തി​നാ​യി യ​ഥാ​ർ​ഥ താ​ജ്മ​ഹ​ലി​ന്‍റെ അ​ള​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും, മീ​റ്റ​റി​ലു​ള്ള അ​ള​വു​ക​ൾ അ​ടി​യി​ലേ​ക്ക് മാ​റ്റി കൃ​ത്യ​ത​യോ​ടെ വീ​ട് രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷ​ത്തോ​ളം എ​ടു​ത്താ​ണ് ഈ ​സ്വ​പ്ന​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വീ​ടി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ രാ​ജ​കീ​യ​മാ​യ വ​ലി​യൊ​രു കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​യ അ​നു​ഭ​വ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വെ​ളു​ത്ത മാ​ർ​ബി​ളു​ക​ളും ആ​ക​ർ​ഷ​ക​മാ​യ ടൈ​ലു​ക​ളും കൊ​ണ്ട് നി​ർ​മ്മി​ച്ച ഇ​ന്‍റീ​രി​യ​റി​ന് മാ​റ്റു​കൂ​ട്ടു​ന്ന​ത് 24 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ സീ​ലിം​ഗും, സി​നി​മ സെ​റ്റു​ക​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഇ​ര​ട്ട ഗോ​വ​ണി​ക​ളു​മാ​ണ്.

സ്വാ​ഭാ​വി​ക വെ​ളി​ച്ചം സു​ഗ​മ​മാ​യി ക​ട​ന്നു​വ​രാ​ൻ പാ​ക​ത്തി​ലു​ള്ള വ​ലി​യ ജ​ന​ലു​ക​ളും, രാ​ജ​കീ​യ​മാ​യ സോ​ഫ​ക​ളും, പെ​യി​ന്‍റിം​ഗു​ക​ളും, മൂ​ഡ് ലൈ​റ്റിം​ഗും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വീ​ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ൾ​ക്ക് ഒ​രു കൊ​ട്ടാ​ര​ത്തി​ന്‍റെ പ്രൗ​ഢി​യും ഗാം​ഭീ​ര്യ​വും ന​ൽ​കു​ന്നു.

പ്ര​ണ​യ​ത്തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​യി മാ​റി​യ ഈ ​അ​പൂ​ർ​വ്വ ഭ​വ​നം ഇ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​ത്തി​നും വ​ലി​യ വി​സ്മ​യ​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up