Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhuram Malayalam

Europe

മ​റി​യ ഉ​മ്മ​ൻ പീ​റ്റ​ർ​ബൊ​റോ​യി​ൽ; ഐ​ഒ​സി സം​ഘ​ടി​പ്പി​ച്ച മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​നും "മ​ധു​രം മ​ല​യാ​ളം' ആ​ദ​ര​വും ശ്ര​ദ്ധേ​യ​മാ​യി

പീ​റ്റ​ർ​ബൊ​റോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (യുകെ) കേ​ര​ള ചാ​പ്റ്റ​ർ പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും "മ​ധു​രം മ​ല​യാ​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ​ര​വ് സ​മ്മേ​ള​ന​വും ശ്ര​ദ്ധേ​യ​മാ​യി.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​മ​റി​യ ഉ​മ്മ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​മ​ൺ ചെ​റി​യ​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി അ​റ​ക്ക​ൽ ന​ന്ദി​യും അ​ർ​പ്പി​ച്ചു.

പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ഡെ​ന്നി ഡോ. ​മ​റി​യ ഉ​മ്മ​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ​മ​റി​യ ഉ​മ്മ​ൻ മെ​മ്പ​ർ​ഷി​പ്പ് ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു.

 

Latest News

Corehub Up