x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​സ്റ്റ​ർ ലാ​സ്യ ക​ലാ​കേ​ന്ദ്ര ആ​രം​ഭി​ച്ച "മ​ധു​രം മ​ല​യാ​ളം' സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ർ​ണാ​ഭ​മാ​യി

ശ്രീ​ജി​ത്ത് മാ​ട​ക്ക​ത്ത്
Published: November 15, 2025 03:55 PM IST | Updated: November 15, 2025 03:55 PM IST

ല​ണ്ട​ൻ: യു​കെ​യി​ലെ ലെ​സ്റ്റ​ർ ലാ​സ്യ ക​ലാ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച "മ​ധു​രം മ​ല​യാ​ളം' ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു. ലെ​സ്റ്റ​റി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കും മ​ല​യാ​ളം വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​വ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലാ​സ്യ ക​ലാ​കേ​ന്ദ്ര ഈ ​ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ലെ​സ്റ്റ​ർ വൂ​ഡ്‌​ഗേ​റ്റ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി "മ​ധു​രം മ​ല​യാ​ളം' സ്കൂ​ളി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ സി. ​എ. ജോ​സ​ഫ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് നി​ർ​വ​ഹി​ച്ചു.

ലാ​സ്യ ക​ലാ​കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത് മാ​ട​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ൻ, റീ​ജി‌‌​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ ആ​ഷി​ക്ക് മു​ഹ​മ്മ​ദ് നാ​സ​ർ, ഗീ​തു ശ്രീ​ജി​ത്ത്, കൃ​ഷ്ണ​പ്ര​സാ​ദ്, ഗീ​ത ല​ക്ഷ്മ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​ജേ​ഷ് നാ​യ​ർ സ്വാ​ഗ​ത​വും അ​നു​പ​മ സ്മി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

 

K-Rail Survey

ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വി​ദേ​ശ​ത്ത് വ​ള​രു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷ പ​ഠ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും മ​ല​യാ​ളം മി​ഷ​ന്‍റെ ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്, കു​ഞ്ഞു​ണ്ണി മാ​ഷി​ന്‍റെ ക​വി​ത​ക​ൾ ചൊ​ല്ലി​യും കു​ട്ടി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി​കൊ​ണ്ടും എ​ബ്ര​ഹാം കു​ര്യ​ൻ ആ​ദ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യും ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രാ​യും സേ​വ​നം ചെ​യ്യു​ന്ന അ​ജേ​ഷ് നാ​യ​ർ, സ്റ്റെ​ഫി അ​ജി​ത്, ഷി​ജി സ്റ്റാ​ൻ​ലി, സു​നി​ൽ പി​ള്ള, ശ്രീ​ല​ക്ഷ്മി പ്ര​സാ​ദ്, ലി​സ ബി​ജു, രേ​വ​തി വെ​ങ്ങ​ലോ​ട്, ഡീ​ന മാ​ണി, ഷെ​ർ​ലി​ൻ എ​ബി, മോ​നി​ഷ ശ്രീ​ജി​ത്ത്, അ​ശ്വ​തി നി​വ്യ, സ്വ​പ്ന, ഗീ​തു, അ​നു​പ​മ സ്മി​ജു എ​ന്നി​വ​ർ​ക്ക് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

 

K-Rail Survey

കേ​ര​ളീ​യ നൃ​ത്ത ക​ല​ക​ളും സം​സ്കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തു​ത​ല​മു​റ‌​യ്ക്ക് മ​ല​യാ​ള​ത്തി​ന്‍റെ മാ​ധു​ര്യ​വും സ​മ്പ​ന്ന​ത​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ധു​രം മ​ല​യാ​ളം സ്‌​കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ലാ​സ്യ ക​ലാ​കേ​ന്ദ്ര മു​ന്നോ​ട്ടു​വ​ന്ന​ത്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലെ​സ്റ്റ​ർ ലാ​സ്യ ക​ലാ​കേ​ന്ദ്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന "മ​ധു​രം മ​ല​യാ​ളം' ക്ലാ​സി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹ​വും അ​ഭി​മാ​ന​വും വ​ള​ർ​ത്താ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും ലെ​സ്റ്റ​റി​ലു​ള്ള കു​ട്ടി​ക​ൾ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ൻ, റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ക്ക് മു​ഹ​മ്മ​ദ് നാ​സ​ർ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Madhuram Malayalam Leicester Lasya Kalakendra

Recent News

Corehub Up