Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madness

ഉ​ന്മാ​ദം

എ​ന്നെ തൊ​ടാ​തെ​പോ​യ ചി​ല ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ട്. ചി​ല മ​യൂ​ഖ​ങ്ങ​ൾ. സ​ഹ​സ്ര​നാ​മ​ജ​പം​ പോ​ലെ ഉ​ന്മേ​ഷ​പ്ര​ദ​മാ​യ ചി​ല തു​ടി​പ്പു​ക​ൾ. ഒ​രു ചെ​റു​വി​ത്ത് ഒ​രൊ​റ്റ നീ​ർ​ത്തു​ള്ളി​ക്കാ​യി ത​പ​സി​രി​ക്കും​പോ​ലെ. എ​ന്‍റെ മ​ണ്ണി​ലേ​ക്കൊ​രി​ത്തി​രി​പോ​ലും പൊ​ഴി​ഞ്ഞി​ട്ടി​ല്ല ഇ​തു​വ​രെ. അ​പ്പോ​ഴെ​ല്ലാം നി​ര​ത്തി​ൽ കാ​ക്ക കൊ​ത്തി​വ​ലി​ക്കു​ന്ന എ​ന്തോ ഒ​ന്ന് എ​ന്‍റെ നെ​ഞ്ച് ത​ന്നെ​യെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. അ​തെ​ല്ലാം ഉ​ള്ളി​ൽ പെ​യ്യാ​തെ പെ​യ്യു​ന്ന കാ​ല​വ​ർ​ഷ​ങ്ങ​ളാ​ണ്.

ഞാ​നോ​ർ​ക്കാ​റു​ണ്ട്, എ​ന്‍റെ ചു​ടു​നെ​റ്റി​യി​ൽ ത​ലോ​ടാ​തെ​പോ​യ വി​ര​ലു​ക​ളെ. ക​ന്നി​വെ​യ്‌​ലൊ​ളി​പോ​ൽ ചും​ബി​ക്കാ​തെ​പോ​യ ക​വി​ളു​ക​ളെ, ത​മ്മി​ൽ ത​ഴു​കി ത​ള​രാ​തെ​പോ​യ ഉ​ട​ലു​ക​ളെ. നെ​ഞ്ചി​ൽ കു​റു​കു​ന്ന സ​ങ്ക​ല്പ​ങ്ങ​ളെ, അ​ത്ര​മേ​ൽ കാ​ത​ര​മാ​കു​മീ നോ​വി​നെ, ക്ഷു​ഭി​ത സാ​ഗ​ര​ക​യ​ങ്ങ​ളെ... എ​നി​ക്ക​റി​യാം, എ​ല്ലാ ഓ​ർ​മ​ക​ൾ​ക്കും ഒ​രു മു​ള​ന്ത​ണ്ടി​ൽ​നി​ന്ന് സം​ഗീ​ത​ത്തി​ലേ​ക്കു​ള്ള ദൂ​രം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന്. എ​ന്നി​ട്ടും ആ ​ന​ന​വി​നു​വേ​ണ്ടി പു​ഴ​ മ​റ​ഞ്ഞ വ​ടി​വു​ക​ളി​ലൂ​ടെ ഞാ​ൻ ന​ട​ന്നു.​ ഏ​ക്‌​താ​ര​യി​ൽ വി​ര​ലു​ക​ൾ മേ​ഞ്ഞു. പു​തു​മ​ണ്ണി​ൻ മ​ണം നു​ക​ർ​ന്നു​ന്മ​ത്ത​നാ​യ്. മു​ങ്ങി​നി​വ​രും നി​ശ്വാ​സ​ങ്ങ​ൾ​പോ​ൽ തു​ടി​ച്ചു. പി​ന്നെ​യും പി​ന്നെ​യും നി​ന്‍റെ ആ​ന​ന്ദ​ലീ​ല​യി​ൽ ഞാ​ന​റി​യാ​തെ അ​ഭി​ര​മി​ച്ചു പോ​കു​ന്നു.

നാ​ട്ടി​ലെ വൈ​ദ്യ​ൻ ത​ന്ന മ​രു​ന്നു സേ​വി​ച്ചാ​ണ് ഉ​ന്മാ​ദം ഞാ​നൊ​ര​ല്പം ഇ​റ​ക്കി​വ​ച്ച​ത്. എ​ങ്കി​ലും കു​റേ​നാ​ൾ​കൂ​ടി ആ ​ഭ്ര​മ​ണാ​ര​വം ത​ല​യ്ക്ക​ക​ത്തു​ണ്ടാ​യി​രു​ന്നു. പ​ഠി​ച്ചുപ​ഠി​ച്ച് മ​നം മ​റി​ഞ്ഞ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പാ​ടി​ ന​ട​ന്നു. അ​ല്ല, അ​മ്പേ​റ്റു പി​ട​ഞ്ഞ സ​ങ്ക​ല്പ​ങ്ങ​ളാ​ണ് രോ​ഗ​ഹേ​തു എ​ന്ന് വൈ​ദ്യ​ൻ എ​ന്നോ​ട് അ​ട​ക്കം​പ​റ​ഞ്ഞു. അ​താ​യി​രു​ന്നു ശ​രി. ഞാ​ൻ പ​തി​യെ സ​ങ്ക​ല്പ​ങ്ങ​ളെ അ​ഗ്നി​ശു​ദ്ധി വ​രു​ത്താ​ൻ തു​ട​ങ്ങി. പേ​മാ​രി​യി​ൽ ഇ​റ​ങ്ങി​നി​ന്നു. ഉ​ള്ളി​ൽ​നി​ന്നി​റ​ങ്ങി​പ്പോ​യ ത​മോ​മൂ​ർ​ത്തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി. ചെ​ന്തീ​പ്പൊ​രി തു​പ്പു​ന്ന പൂ​ങ്ക​ര​ളു​ക​ളെ ആ​വു​ന്ന​ത്ര അ​ക​റ്റി​നി​ർ​ത്തി. പ​തി​യെപ്പ​തി​യെ എ​നി​ക്കൊ​ന്നി​നോ​ടും പേ​ടി​യി​ല്ലാ​താ​യി. നെ​ല്ലു കു​ത്തി​യ ത​ളം തൂ​ത്തു​വാ​രി​യ​പോ​ലെ​യാ​യി അ​പ്പോ​ൾ മ​ന​സ്. പ​ക്ഷേ, ഭ​യ​മൊ​ഴി​ഞ്ഞ മ​ന​സി​ൽ എ​നി​ക്ക് എ​ന്നോ​ടു മാ​ത്ര​മാ​യി പി​ന്നീ​ടു ഭ​യം.

അ​തി​നു ചി​കി​ത്സ​യി​ല്ലെ​ന്ന് വൈ​ദ്യ​ൻ പ​റ​ഞ്ഞു. വൈ​ദ്യ​ന്‍റെ വാ​ക്കു​കേ​ട്ടശേഷം നേ​രേ പോ​യ​ത് വാ​യ​ന​ശാ​ല​യി​ലേ​ക്കാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും എം​എ ക​ഴി​ഞ്ഞി​രു​ന്നു. എ​നി​ക്ക് വ​ല്ലാ​ത്ത വി​ശ​പ്പും ദാ​ഹ​വും തോ​ന്നി. അ​തു പു​സ്ത​ക​ങ്ങ​ളോ​ടാ​യി​രു​ന്നു. ഇ​ര​തേ​ടി ന​ട​ന്ന കാ​ട്ടു​മൃ​ഗ​ത്തെ​പ്പോ​ലാ​യി​രു​ന്നു അ​പ്പോ​ൾ മ​ന​സ്. ക​ണ്ണി​ൽ ക​ണ്ട​തി​നെ​യെ​ല്ലാം ആ​ർ​ത്തി​യോ​ടെ കീ​ഴ​ട​ക്കി. ആ ​വാ​യ​ന​യി​ലാ​ണ് സ​ഹ്യ​ന​പ്പു​റ​ത്തെ ചി​ല ഉ​ന്മാ​ദി​ക​ളെ ഞാ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​ട​ശേ​രി എ​ഴു​തി​യ​തു പോ​ലെ “കൈ​യി​ൽ​ക്കൊ​ടും കൊ​ല​വാ​ളു​മെ​ഴു​മൊ​രു മൂ​ർ​ത്തി’’​ക​ളെ. കെ​ട്ടി​യി​ടാ​നാ​കാ​ത്ത പൂ​ത​ങ്ങ​ൾ. ചൊ​ക​ചൊ​ക​പ്പ​ട്ടു​ടു​ത്ത പാ​പി​ക​ൾ. ഉ​ന്മാ​ദി​ക​ൾ. അ​വ​രു​ടെ ഭ്ര​മ​സ​ങ്ക​ല്പ​ങ്ങ​ളി​ലും തോ​ന്ന്യാ​ക്ഷ​ര​ച്ചു​ഴി​യി​ലും ഞാ​നൊ​രു പു​ഴു​വാ​യി ഇ​ഴ​ഞ്ഞു. പ​ല​രും എ​ന്നെ താ​ലോ​ലി​ച്ചു. ചി​ല​രെ​നി​ക്ക് വീ​ണ്ടും വി​ഷാ​ദ​ത്തി​ന്‍റെ ക​ടും​നീ​ല​ച്ചാ​റ് പ​ക​ർ​ന്നു​ത​ന്നു. ചി​ല​രെ​ന്നെ തേ​വി​ത്താ​ണ കു​ള​ത്തി​ലി​റ​ക്കി നി​ർ​ത്തി. എ​ല്ലാം ന​ല്ല​തി​നു വേ​ണ്ടി​യാ​യി​രു​ന്നു. ന​ല്ല​തി​നു മാ​ത്രം.

അ​ത്ത​രം വാ​യ​ന​യി​ലാ​ണ് ഞാ​ൻ വെ​ൽ​ഷ് ക​വി​യാ​യ ഡി​ല​ൻ തോ​മ​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഞ​ര​മ്പി​ൽ ര​ക്ത​ത്തി​നു പ​ക​രം വി​ഷാ​ദം നി​റ​ച്ചു​വ​ച്ച ഒ​രു ക​വി. ഡി​ല​ന്‍റെ മു​ഖം യ​വ​ന​കാ​ല ശേ​ഷി​പ്പു​പോ​ലെ എ​നി​ക്കു തോ​ന്നി. മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ളെ പു​ണ​ർ​ന്നു വ​ള​ർ​ന്ന മു​ന്തി​രി​വ​ള്ളി​ക​ൾ പോ​ലാ​യി​രു​ന്നു ഡി​ല​ന്‍റെ ഭാ​വ​ന. അ​തി​ൽ നി​റ​യെ കി​റു​ക്കി​ന്‍റെ മു​ന്തി​രി​ക്കു​ല​ക​ളാ​യി​രു​ന്നു. എ​ല്ലാ ഋ​തു​വി​ലും അ​തു പു​ഷ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഒ​രു ജ​ന്മ​ത്തി​ൽ ഇ​ത്ര​യേ​റെ ന​ര​ക​ങ്ങ​ൾ ക​ണ്ടു ന​ട​ന്ന ഒ​രു ക​വി ഡി​ല​നെ​പ്പോ​ലെ മ​റ്റൊ​രാ​ളു​ണ്ടോ എ​ന്നു സം​ശ​യ​മാ​ണ്. വി​ഷാ​ദ​രോ​ഗം പി​ടി​മു​റു​ക്കി​യ കാ​ല​ത്ത് ഡി​ല​ൻ എ​ഴു​തി: “ക​വി​ത എ​ഴു​താ​ൻവേ​ണ്ടി മാ​ത്ര​മാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. എ​ഴു​തു​മ്പോ​ൾ മാ​ത്ര​മാ​ണ് ഞാ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത​പ്പോ ഴെ​ല്ലാം ഞാ​ൻ ജ​ഡ​മാ​ണ്!’’ വി​ഷാ​ദം ഉ​ന്മാ​ദ​ത്തി​ലേ​ക്ക് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ഡി​ല​ൻ വീ​ണ്ടും എ​ഴു​തി: “ശി​ശി​ര​ത്തി​ലെ ഒ​ടു​വി​ല​ത്തെ ഇ​ല പൊ​ഴി​യു​ന്ന​തും നോ​ക്കി​നി​ൽ​ക്കു​മ്പോ​ൾ എ​നി​ക്കോ​ർ​മ​വ​രും; ഞാ​നി​നി​യും മ​രി​ച്ചി​ട്ടി​ല്ല എ​ന്ന്!’’

നൈ​രാ​ശ്യ​മാ​യി​രു​ന്നി​ല്ല ഡി​ല​നെ ഉ​ന്മാ​ദ​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​ത്. അ​ത് ജ​ന്മ​പ്ര​കൃ​ത​മാ​യി​രു​ന്നു. അ​തി​ന്‍റെ തു​ടി​പ്പു​ക​ൾ കു​ട്ടി​ക്കാ​ല​ത്ത് ഡി​ല​ൻ എ​ഴു​തി​യ ന​ഴ്സ​റി​പ്പാ​ട്ടു​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്നു. വി​ഷാ​ദ​ത്തെ​യും ഉ​ന്മാ​ദ​ത്തെ​യും അ​ക​മേ ഓ​മ​നി​ച്ചു​കൊ​ണ്ടു ന​ട​ക്കു​ക​യാ​യി​രു​ന്നു ഡി​ല​ൻ. വി​ഷാ​ദ​ത്തി​നോ​ട് ഡി​ല​നു​ണ്ടാ​യി​രു​ന്ന ര​ഹ​സ്യ​പ്ര​ണ​യം അ​മ്മ​യ്ക്ക​റി​യാ​മാ​യി​രു​ന്നു. അ​മ്മ മ​ക​നെ തീ​രാ​വ്യ​ഥ​പി​ടി​ച്ച ഒ​രു കു​ഞ്ഞാ​യി​ക്ക​ണ്ട് പ​രി​ച​രി​ച്ചു. എ​ന്നാ​ൽ, ചി​കി​ത്സ​യ്ക്കു​ള്ള ഒ​ര​വ​സ​ര​ത്തി​നും അ​മ്മ ശ്ര​ദ്ധ​ കൊ​ടു​ത്തി​ല്ല. വി​ഷാ​ദോ​ന്മാ​ദം വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്ന് അ​മ്മ ക​രു​തി. അ​തി​ൽ അ​ഭി​ര​മി​ച്ചു തോ​ന്ന്യാ​ക്ഷ​ര​ങ്ങ​ൾ എ​ഴു​തി​ക്കൂ​ട്ടി​യ മ​ക​നെ ക​ണ്ട് അ​മ്മ പി​ന്നീ​ട് സ​ങ്ക​ട​പ്പെ​ടു​ന്നു​ണ്ട്. ഒ​രി​ക്ക​ൽ അ​മ്മ മ​ക​ന്‍റെ മു​ന്നി​ൽ മു​ട്ടു​കു​ത്തി വി​ല​പി​ക്കു​ന്നു​ണ്ട്. അ​പ്പോ​ഴേ​ക്കും ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നാ​കാ​ത്ത​വി​ധം ഡി​ല​ൻ ഏ​റെ ദൂ​രം പി​ന്നി​ട്ടി​രു​ന്നു.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളോ​ട് വ​ല്ലാ​ത്ത ഭ​യം ഡി​ല​നു​ണ്ടാ​യി​രു​ന്നു. ഹി​മ​ഖ​ണ്ഡ​ങ്ങ​ൾ ഉ​രു​കി വീ​ഴു​മോ എ​ന്ന് സ​ദാ സ​ന്ദേ​ഹ​പ്പെ​ട്ടു. ന​ന​ഞ്ഞ തൂ​വാ​ല എ​പ്പോ​ഴും ക​ണ്ണു​ക​ൾ​ക്കു മീ​തെ​യി​ട്ടു. പി​താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ഡി​ല​ൻ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു. പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ശ​രീ​രം വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്ക​രി​ച്ച​ത്. സം​സ്ക​രി​ക്കു​മ്പോ​ൾ ത​ല ചി​ന്നി​ച്ചി​ത​റി പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ണ​താ​യും അ​തി​ൽ​നി​ന്നു​യ​ർ​ന്ന ക​റു​ത്ത പു​ക ത​ന്നി​ലേ​ക്ക് പാ​ഞ്ഞു​വ​രു​ന്ന​താ​യും ഡി​ല​ൻ തു​ട​രെ ദുഃ​സ്വ​പ്നം ക​ണ്ടു. കാ​ളു​ന്ന ഗ്രീ​ഷ്മം​പോ​ലെ ഡി​ല​ൻ ന​ര​ക​ഭൂ​മി​യി​ൽ​നി​ന്ന് എ​ന്ന​ന്നേ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഇ​തെ​ല്ലാം വെ​റു​തെ ഓ​ർ​ത്തു​പോ​വു​ക​യാ​ണ്. ഓ​ർ​മ​ക​ളു​ടെ വാ​യ്ത്താ​രി കേ​ട്ടി​രി​ക്കാ​ൻ സു​ഖ​മാ​ണ്. ചാ​യം തേ​ക്കാ​ത്ത ച​വി​ട്ടു​പ​ടി​ക​ളി​ലി​രു​ന്ന് ഞാ​നി​ങ്ങ​നെ ഓ​ർ​ക്കാ​റു​ണ്ട്. അ​പ്പോ​ൾ പു​റ​പ്പെ​ട്ടു പോ​യ​കാ​ല​ങ്ങ​ൾ ക്ഷ​ണ​വേ​ഗ​ത്തി​ൽ മ​ട​ങ്ങി​വ​രും. ദീ​ർ​ഘാ​യു​സു​ള്ള എ​ത്ര​യെ​ത്ര ഓ​ർ​മ​ക​ൾ. ആ ​ഓ​ർ​മ​ക​ളു​ടെ നെ​ഞ്ചി​ൽ മു​ഖം​ചേ​ർ​ത്ത് ഞാ​നി​പ്പോ​ൾ തേ​ങ്ങി​ക്ക​ര​യു​ക​യാ​ണ്. എ​ന്നെ തൊ​ടാ​തെ പോ​യ ന​ക്ഷ​ത്ര​ങ്ങ​ൾ അ​തു കാ​ണ​ട്ടെ.

Latest News

Corehub Up