പാറ്റ്ന: ബിഹാറിലെ ചന്പാരൻ ജില്ലയിൽ മദ്രസ വളപ്പിൽനിന്ന് തോക്കും തിരയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.
ഫോറൻസിക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മദ്രസയിലെത്തി പരിശോധന നടത്തി. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.