ബഹ്റായിച്ച്: ഉത്തർപ്രദേശിലെ മദ്രസയ്ക്കുള്ളിൽ പതിനാലുകാരിയെ മുസ്ലിം പുരോഹിതൻ ബലാത്സംഗം ചെയ്തു. രുപായിദിഹ ഗ്രാമത്തിലെ മദ്രസയിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഡിസംബർ 12നു ബലാത്സംഗത്തിനിരയായത്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തറ അടിച്ചുവാരാൻ വിളിച്ചുവരുത്തി മൗലാന സൽമാൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഡിഎസ്പി പാഹുപ് കുമാർ സിംഗ് പറഞ്ഞു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് സൽമാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൽമാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Teenage girl raped madrasa