ന്യൂഡൽഹി: ശതകോടികളുടെ വെട്ടിപ്പ് നടന്ന മഹാദേവ് ഓൺലൈൻ വാതുവയ്പ് ശൃംഖലയുടെ കോ-പ്രമോട്ടർ രവി ഉപ്പൽ (46) യുഎയിൽ അറസ്റ്റിലായി. ഇയാളെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ചു.
മഹാദേവ് വാതുവയ്പ് ശൃംഖലയുടെ പ്രമോട്ടർ സൗരഭ് ചന്ദ്രാറിനെ കഴിഞ്ഞ ഞായറാഴ്ച ഒമാനിൽനിന്നു സിബിഐ സംഘം ഇന്ത്യയിലെത്തിച്ചിരുന്നു. രവി ഉപ്പലിനെതിരേ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 80,000 കോടി രൂപയുടെ തട്ടിപ്പാണ് മഹാദേവ് ബെറ്റിംഗ് ആപ്പ് വഴി നടത്തിയത്.