വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിൽ 2026–2028 അധ്യയന വർഷവും ഫ്രഷേഴ്സ് ഡേ ആഘോഷവും കോളജ് മാനേജർ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. അസി. മാനേജർ ഫാ.ഡോ. ഷിജു ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ചാക്കോ ചിറമേൽ, കെ.ദിവ്യ, ഫാ. ഏബിൾ സി. ദേവസി, ഇ .സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.