Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaharashtraViral

Kouthukam

ഇം​ഗ്ലീ​ഷ് അ​റി​യാ​മെ​ങ്കി​ൽ ലോ​കം ചു​റ്റാം; അ​ബ്ദു​ൾ ക​ലാ​മി​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന അ​മ​രാ​വ​തി​യി​ലെ വൈ​റ​ൽ 'ചാ​ച്ച'!

ഇം​ഗ്ലീ​ഷ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള മി​ക​വു കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ൽ നി​ന്നു​ള്ള ഒ​രു മു​തി​ർ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മോ ഔ​ദ്യോ​ഗി​ക പ​ശ്ചാ​ത്ത​ല​മോ ഇ​ല്ലാ​തെ ത​ന്നെ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ വീ​ണ്ടും വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഈ ​പ്ര​തി​ഭ​യെ ലോ​ക​മ​റി​ഞ്ഞ​ത്.

ഭൂ​ഷ​ൺ പൊ​ഹാ​നെ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് മു​ൻ​പ് പ​ക​ർ​ത്തി പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഓ​ട്ടോ​യ്ക്ക് സ​മീ​പം നി​ന്ന ചെ​റു​പ്പ​ക്കാ​ര​നോ​ട് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഇം​ഗ്ലീ​ഷ് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ച്ചു ന​ൽ​കു​ന്നു​ണ്ട്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്നാ​ൽ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ ഉ​പ​ക​രി​ക്കി​ല്ലെ​ന്നും ഒ​രു ഗ്ലാ​സ് വെ​ള്ളം ചോ​ദി​ക്കാ​ൻ പോ​ലും ഇം​ഗ്ലീ​ഷ് ഭാ​ഷ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സ്വ​ന്തം ശൈ​ലി​യി​ൽ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. ഓ​ട്ടോ ഡ്രൈ​വ​റു​ടെ അ​ന​യാ​സ​മാ​യ സം​സാ​ര​രീ​തി​യും വ്യ​ക്ത​ത​യും കേ​ട്ട് താ​ൻ പോ​ലും അ​ല്പം അ​മ്പ​ര​ന്നു​പോ​യെ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച വ്യ​ക്തി കു​റി​ച്ച​ത്.

നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ 'യാ​ദ​വ് ചാ​ച്ച' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹം അ​മ​രാ​വ​തി​ക്കാ​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​ണ്. ജീ​വി​ത​ത്തി​ൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും എ​പ്പോ​ഴും പോ​സി​റ്റീ​വാ​യ മ​നോ​ഭാ​വം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. വ​ഴി​യി​ൽ കാ​ണു​ന്ന​വ​രെ ഇം​ഗ്ലീ​ഷി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ശീ​ല​മാ​ണ്.

മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ സം​സാ​ര​ശൈ​ലി​യോ​ട് ഉ​പ​മി​ച്ചാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ചൊ​രി​യു​ന്ന​ത്. ഭാ​ഷ പ്ര​യോ​ഗി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നും ആ​ത്മ​വി​ശ്വാ​സ​ത്തി​നും വ​യ​സോ ജോ​ലി​യോ ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​മു​തി​ർ​ന്ന വ്യ​ക്തി​ത്വം.

Latest News

Corehub Up