ചങ്ങനാശേരി: എസ്വിഡി സന്യാസസഭയുടെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍വസേവാ സംഘ് സംഘടിപ്പിക്കുന്ന പ്രവാസി മഹോത്സവം നാളെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
രാവിലെ 10.45ന് എസ് വിഡി ഇന്‍ഡോര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സഞ്ചയ് കുജൂര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 12.45ന് നടക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തും.
സര്‍വസേവാ സംഘ് ഡയറക്ടര്‍ ഫാ. ബാബു കാക്കാനിയില്‍ ആമുഖപ്രസംഗം നടത്തും. ഇന്‍ഡോര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സഞ്ചയ് കുജൂര്‍ അധ്യക്ഷത വഹിക്കും.
സ്നേഹസംഗമം
തിരുസഭ സെപ്റ്റംബര്‍ നാലാം ഞായര്‍ ലോകപ്രവാസി അഭയാര്‍ഥി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം ഇതര തൊഴിലാളികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫാ. ബാബു കാക്കാനിയില്‍ എസ്വിഡി
സര്‍വസേവാ സംഘ് ഡയറക്ടര്‍