x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വാ​സി മ​ഹോ​ത്സ​വം നാ​ളെ ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍​ പ​ള്ളി​യി​ല്‍

വെബ് ഡെസ്ക്
Published: September 26, 2026 12:40 AM IST | Updated: September 26, 2026 12:40 AM IST

സ​ര്‍​വ​സേ​വാ സം​ഘ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ബാ​ബു കാ​ക്കാ​നി​യി​ല്‍ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.

ച​ങ്ങ​നാ​ശേ​രി: എ​സ്‌​വി​ഡി സ​ന്യാ​സ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​വ​സേ​വാ സം​ഘ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി മ​ഹോ​ത്സ​വം നാ​ളെ ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും.

രാ​വി​ലെ 10.45ന് ​എ​സ് വി​ഡി ഇ​ന്‍​ഡോ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ.​ സ​ഞ്ച​യ് കു​ജൂ​ര്‍ വി​ശു​ദ്ധ ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 12.45ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ര്‍​വ​സേ​വാ സം​ഘ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ബാ​ബു കാ​ക്കാ​നി​യി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. ഇ​ന്‍​ഡോ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ.​ സ​ഞ്ച​യ് കു​ജൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്‌​നേ​ഹ​സം​ഗ​മം

തി​രു​സ​ഭ സെ​പ്റ്റം​ബ​ര്‍ നാ​ലാം ഞാ​യ​ര്‍ ലോ​ക​പ്ര​വാ​സി അ​ഭ​യാ​ര്‍​ഥി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം ഇതര തൊ​ഴി​ലാ​ളി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഫാ.​ ബാ​ബു കാ​ക്കാ​നി​യി​ല്‍ എ​സ്‌​വി​ഡി
സ​ര്‍​വ​സേ​വാ സം​ഘ് ഡ​യ​റ​ക്ട​ര്‍

Tags : Nattuvishesham DistrictNews DeepikaNews Mahotsavam

Recent News

Corehub Up