x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: മു​ന്‍ ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 26, 2026 01:17 AM IST | Updated: September 26, 2026 01:17 AM IST

പി​ടി​യി​ലാ​യ മ​നോ​ജ്

അ​ഞ്ച​ല്‍ : യു​വ​തി​യെ പ​ട്ടാ​പ്പ​ക​ല്‍ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. തെ​ന്മ​ല ഇ​ട​മ​ണ്‍ സ്വ​ദേ​ശി മ​നോ​ജ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മു​ന്‍ ഭാ​ര്യ ഇ​ട​മ​ണ്‍ വെ​ള്ളി​മ​ല താ​ന്നി​വി​ള വീ​ട്ടി​ല്‍ അ​ശ്വ​തി (36) യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ശ്വ​തി ജോ​ലി ചെ​യ്തു​വ​രു​ന്ന അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ത്തെ​ത്തി​യ മ​നോ​ജ് ജോ​ലി​ക്കാ​യി സ്‌​കൂ​ളി​ല്‍ ക​യ​റി മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​കാ​ന്‍ ഇ​ട​റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വേ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ ക​ഴു​ത്തി​നും കൈ​ക്കും മു​തു​കി​ലും ഉ​ള്‍​പ്പ​ടെ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു.

ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് അ​ഞ്ച​ല്‍ പൊലിസി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ശ്വ​തി​യെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​റ​ച്ച​ധി​കം നാ​ളു​ക​ളാ​യി ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം അ​ഞ്ച​ല്‍ നെ​ടി​യ​റ വെ​ള്ളാ​രം​കു​ന്നി​ലാ​ണ് അ​ശ്വ​തി താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പൊലിസ് പ​റ​യു​ന്നു.

ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത മ​നോ​ജി​നെ വൈ​ദ്യപ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ പൂ​ര്‍​ത്തി​യാ​ക്കി തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

 

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up