Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maintenance Of Roads In Koothattukulam

Ernakulam

കൂത്താട്ടുകുളത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി; അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും ന​ട​പ്പാ​ത​ക​ളു​ടെ​യും ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നും ടൗ​ണി​ൽ നി​ര​ന്ത​ര​മാ​യി നേ​രി​ടു​ന്ന വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.
മ​ഴ​ക്കാ​ല​ത്ത് പെ​യ്യു​ന്ന വെ​ള്ളം അ​ഴു​ക്കു​ചാ​ലു​ക​ളി​ലേ​ക്ക് സു​ഗ​മ​മാ​യി ഒ​ഴു​കി​യെ​ത്താ​നു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ റോ​ഡി​ൽ കൂ​ടു​ത​ൽ ക​ലി​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ത്താ​ട്ടു​കു​ളം എ​സ്‌​ബി​ഐ​ക്ക് മു​ന്നി​ലെ സ്ഥി​രം വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഈ ​ഭാ​ഗ​ത്ത് പു​തി​യ ഓ​ട നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തി​നോ​ടൊ​പ്പം ഉ​ണ്ടാ​കും.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്ക് മു​ക​ളി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തും മാ​ർ​ക്ക​റ്റ് റോ​ഡി​ലെ സ്ലാ​ബു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പു​റ​മെ, രാ​മ​പു​രം ക​വ​ല​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലാ​യി കാ​ല​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് ബേ​സ്മെ​ന്‍റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ ഇ​വ​യും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​ർ​ന്നു.

ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ ജൂ​ലി​ൻ ജോ​സ​ഫ്, കാ​ക്ക​നാ​ട് പി​ഡ​ബ്ല്യു​ഡി റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സി.​ടി. ശ്രീ​ല​ത, കൂ​ത്താ​ട്ടു​കു​ളം പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ടി. ​വി​നീ​ത്, കൂ​ത്താ​ട്ടു​കു​ളം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഡി​നി​ൽ വ​ർ​ഗീ​സ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ സ​രി​ത ജോ​ഷി, പി.​സി. ശാ​ന്ത, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പ്രി​ൻ​സ് പോ​ൾ ജോ​ൺ, പി.​സി. ഭാ​സ്ക​ര​ൻ, ബി​ജു ജോ​ൺ, ടി.​എ​സ്. സാ​റ, കൗ​ൺ​സി​ല​ർ​മാ​രാ​യ മ​ർ​ക്കോ​സ് ഉ​ല​ഹ​ന്നാ​ൻ, സ​ണ്ണി കു​ര്യാ​ക്കോ​സ്, മാ​യ വി​ശ്വ​നാ​ഥ​ൻ, സ​നൂ​പ് കു​ളം​മ്പാ​ടം, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up