കൊച്ചി: മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.
റിലീസ് ചെയ്ത് വെറും 24 ദിവസങ്ങൾക്കുള്ളിൽ ചിത്രം 300 കോടി രൂപയിലധികം കളക്ട് ചെയ്തു. മലയാള സിനിമയുടെ എക്കാലത്തെയും വലിയ നേട്ടമാണിത്. കേരള ബോക്സ് ഓഫീസിലും ചിത്രം ഒന്നാംസ്ഥാനത്തെത്തി.
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ.ഡിയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണു ചിത്രം നിർമിച്ചത്.