തിരുവനന്തപുരം: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ മലബാർ എക്സ്പ്രസിൽ നടന്ന സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷിനെയാണ് റെയിൽവേ പൊലിസ് അറസ്റ്റ് ചെയ്തത്.
ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽവെച്ച് ആദ്യം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇയാളെ യാത്രക്കാർ ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു.
തുടർന്ന് പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.