Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Syrian Catholic Church

ജറൂസലെമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂട്ടായ്മ നിലവിൽ വന്നു

ജ​​​റൂ​​സ​​​ലെം: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​യി ജ​​​റൂ​​സ​​​ലെ​​​മി​​​ൽ പു​​​തി​​​യ സ​​​ഭാ കൂ​​​ട്ടാ​​​യ്മ രൂ​​​പവത്ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ജ​​​റൂ​​​സ​​​ലെ​​​മി​​​ൽ പ​​​ഠ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ൽ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി എ​​ത്തു​​​ന്ന മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​ത്മീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നും ആ​​​ത്മീ​​​യ വ​​​ള​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ട്ടു​​​മാ​​​ണ് വി​​​ശു​​​ദ്ധ ജോ​​​ൺ ക്രി​​​സോ​​​സ്റ്റ​​​മി​​​ന്‍റെ നാ​​​മ​​​ത്തി​​​ൽ കൂ​​​ട്ടാ​​​യ്മ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ്‌ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പു​​​തി​​​യ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

സ​​​ഭ​​​യു​​​ടെ ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച​​​യി​​​ലും പ്ര​​​വാ​​​സി​​​ക​​​ളാ​​​യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​ത്മീ​​​യ ക​​​രു​​​ത​​​ലി​​​ലും സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​യ്​​​പാ​​യാ​​​ണ് ഈ ​​​കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ രൂ​​​പവത്ക​​​ര​​​ണ​​ത്തെ കാ​​ണു​​ന്ന​​ത്.

Latest News

Corehub Up