Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamHits

Special

തച്ചങ്കരിയുടെ ഹിറ്റുകൾക്ക് പിന്നിൽ മറഞ്ഞിരുന്ന ആ സംഗീത പ്രതിഭ ആര്?

കി​ഴ​ക്ക് സൂ​ര്യ​നു​ദി​ച്ച​ല്ലോ.., ഇ​ന്‍​സ്റ്റ​ഗ്രാം തൂ​ക്കി​യ, അ​ടു​ത്തി​ടെ റീ​ലു​ക​ളി​ല്‍ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ഗാ​നം... 27 വ​ര്‍​ഷം മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ പ​ഴ​യ ക്രീ​സ്തീ​യ ഭ​ക്തി​ഗാ​ന​ത്തി​ന്‍റെ റാ​പ്പ് വേ​ര്‍​ഷ​ന്‍ റാ​പ്പ​ര്‍ ഫെ​ജോ പു​റ​ത്തി​റ​ക്കി​യ​പ്പോ​ള്‍ ഗാ​നം ആ​ല​പി​ച്ച അ​രൂ​ര്‍ എം​എ​ല്‍​എ ദ​ലീ​മ ജോ​ജോ​യും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തി​ലു​പ​രി ഗാ​ന​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ വ​യ​ലി​ന്‍ ജേ​ക്ക​ബി​ന്‍റെ പേ​രും വീ​ണ്ടും ച​ര്‍​ച്ച​യാ​യി.

ക്രി​സ്തീ​യ ഗാ​ന​ത്തി​ന്‍റെ പ​തി​വ് ശൈ​ലി​യെ പൊ​ളി​ച്ചെ​ഴു​തി​യ പ്ര​തി​ഭ വ​യ​ലി​ന്‍ ജേ​ക്ക​ബി​ന്‍റെ പേ​ര് ഇ​പ്പോ​ൾ വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടു​ക​യാ​ണ്. മു​ന്‍ ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ​രാ​തി​ക്കാ​രാ​യ അ​ല​ക്സാ​ണ്ട​ർ കു​രു​വി​ള- ബോ​ബി കു​രു​വി​ള സ​ഹോ​ദ​ര​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് വ​യ​ലി​ന്‍ ജേ​ക്ക​ബി​ന്‍റെ സം​ഗീ​ത സം​ഭാ​വ​ന​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​കാ​ന്‍ ഇ​ട​യാ​യി​രി​ക്കു​ന്ന​ത്. ത​ച്ച​ങ്ക​രി ത​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യ ചി​ല ഹി​റ്റ് ആ​ല്‍​ബ​ങ്ങ​ള്‍​ക്കു യ​ഥാ​ര്‍​ഥ​ത്തി​ല്‍ സം​ഗീ​തം ഒ​രു​ക്കി​യ​ത് വ​യ​ലി​ന്‍ ജേ​ക്ക​ബ് ആ​ണെ​ന്നാ​ണ് ഇ​രു​വ​രും ദീ​പി​ക ന്യൂ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ത​ദേ​വൂ​സ് അ​ച്ച​ന്‍റെ ക​ണ്ണീ​രാ​ണ് മോ​ച​നം എ​ന്ന കാ​സ​റ്റ്. ത​ദ്ദേ​വൂ​സ് അ​ച്ച​ന് യേ​ശു​ദാ​സ് ഒ​രു വാ​ക്ക് കൊ​ടു​ത്തു, ഒ​രു പാ​ട്ട് പാ​ടാ​മെ​ന്ന്. അ​ത് ഇ​വ​ന്‍ അ​റി​ഞ്ഞ് സം​ഗീ​തം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ല്‍, വ​യ​ലി​ന്‍ ജേ​ക്ക​ബ് ആ​ണ് അ​തി​ന് മ്യൂ​സി​ക് ചെ​യ്ത​ത്. എ​ന്തേ വ​യ​ലി​ന്‍ ജേ​ക്ക​ബ് മ​രി​ച്ച​തി​നു ശേ​ഷം ത​ച്ച​ങ്ക​രി​യു​ടെ ഒ​രു കാ​സ​റ്റും ഹി​റ്റ് ആ​വ​ത്ത​ത്. വ​ച​നം, തി​രു​വ​ച​നം, മോ​ച​നം എ​ന്ന മൂ​ന്നു കാ​സ​റ്റും ജേ​ക്ക​ബ് ചെ​യ്ത​താ​ണ്. അ​ത് ക​ഴി​ഞ്ഞു​ള്ള ത​ച്ച​ങ്ക​രി​യു​ടെ വ​ര്‍​ക്കൊ​ന്നും ഹി​റ്റ് ആ​വാ​ത്ത​ത് എ​ന്താ​ണ്. ഒ​രു പാ​ട്ടും ഹി​റ്റ് ആ​യി​ട്ടി​ല്ല. ഇ​വ​ന്‍ റി​ട്ട​യ​ര്‍ ആ​യ​പ്പോ​ള്‍ കാ​ള​രാ​ഗ​ത്തി​ല്‍ ഒ​രു പാ​ട്ട് പാ​ടി. അ​ത് എ​ന്തേ ഹി​റ്റ് ആ​കാ​ത്ത​ത്. ഇ​വ​ന്‍ വ​ല്യ മ്യൂ​സി​ക് ഡ​യ​റ​ക്ട​ര്‍ ആ​ണെ​ങ്കി​ല്‍ അ​തു ഹി​റ്റ് ആ​ക​ണ്ടേ - ഇ​താ​ണ് അ​ഭി​മു​ഖ​ത്തി​ൽ അ​ല​ക്സാ​ണ്ട​ർ കു​രു​വി​ള​യു​ടെ വാ​ക്കു​ക​ൾ.

ത​ച്ച​ങ്ക​രി പു​റ​ത്തി​റ​ക്കി​യ ഗാ​ന​ങ്ങ​ള്‍ യ​ഥാ​ർ​ഥ​ത്തി​ൽ വ​യ​ലി​ന്‍ ജേ​ക്ക​ബ് ഒ​രു​ക്കി​യ​താ​ണെ​ന്ന അ​ല​ക്സാ​ണ്ട​ർ കു​രു​വി​ള​യു​ടെ വാ​ദം ആ​രാ​ണ് വ​യ​ലി​ന്‍ ജേ​ക്ക​ബ് എ​ന്ന ചോ​ദ്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ഒ​രു പ​ക്ഷേ, ആ ​പേ​ര് കേ​ൾ​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ​ക്കു പോ​ലും ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ് വ​യ​ലി​ന്‍ ജേ​ക്ക​ബി​ന്‍റെ ഈ​ണ​ങ്ങ​ള്‍. ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ​യ​ലി​ന്‍ ജേ​ക്ക​ബ് സം​ഗീ​ത​ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​ണ്.
കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ള്ളൂ​രി​ൽ വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ ജോ​സ​ഫ്-​സെ​ലി​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1972ല്‍ ​ആ​ണ് ജേ​ക്ക​ബ് ജ​നി​ച്ച​ത്. ഒ​മ്പ​താം വ​യ​സു മു​ത​ല്‍ പ​ള്ളി​യി​ലെ ഗാ​യ​ക സം​ഘ​ത്തോ​ടൊ​പ്പം ജേ​ക്ക​ബും ചേ​ര്‍​ന്നു. പ​ത്താം വ​യ​സി​ലാ​ണ് വ​യ​ലി​ന്‍ പ​ഠി​പ്പി​ക്കു​ന്ന മാ​ത്യു എ​ന്ന ഗു​രു​വി​ന്‍റെ അ​ടു​ക്ക​ല്‍ എ​ത്തു​ന്ന​ത്.

ഇ​തി​നി​ടെ ഗാ​ന​മേ​ള​ക​ള്‍​ക്കും നാ​ട​ക​ങ്ങ​ള്‍​ക്കും ഓ​ര്‍​ക​സ്ട്ര​യി​ല്‍ പ​ങ്കാ​ളി​യാ​യി. തു​ട​ര്‍​ന്ന് റെ​ക്സ് മാ​സ്റ്റ​റു​ടെ കീ​ഴി​ല്‍ ചി​ട്ട​യാ​യ പ​രി​ശീ​ല​നം നേ​ടി​യ ജേ​ക്ക​ബ് പ്ര​തി​ഭാ​ധ​ന​നാ​യ വ​യ​ലി​നി​സ്റ്റ് എ​ന്ന പേ​ര് നേ​ടി​യെ​ടു​ത്തു. ഇ​ള​യ​രാ​ജ അ​ട​ക്കം തെ​ന്നി​ന്ത്യ​യി​ലെ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ​യെ​ല്ലാം പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യി മാ​റി. കു​മ​ര​കം രാ​ജ​പ്പ​ന്‍ സം​ഗീ​തം ന​ല്‍​കു​ന്ന ആ​ല്‍​ബ​ങ്ങ​ളു​ടെ റി​ക്കാ​ര്‍​ഡിം​ഗി​ല്‍ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

പ​ഴ​യ​കാ​ല ക്രി​സ്ത്യ​ന്‍ ഭ​ക്തി ഗാ​ന​ങ്ങ​ള്‍ റി​ക്കാ​ര്‍​ഡ് ചെ​യ്യാ​നാ​യി ബി​നോ​യ് ചാ​ക്കോ എ​ന്ന ഗാ​യ​ക​ന്‍ പ​ദ്ധ​തി​യി​ട്ട​പ്പോ​ള്‍ ഓ​ര്‍​ക്ക​സ്ട്ര​ഷ​ന്‍ ന​യി​ക്കാ​ന്‍ ജേ​ക്ക​ബി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ദ്യ കാ​ല​ത്തു വി.​ജെ ജേ​ക്ക​ബ് എ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഫാ. ​ത​ദേ​വൂ​സ് അ​ര​വി​ന്ദ​ത്ത് ആ​ണ് വ​യ​ലി​ന്‍ ജേ​ക്ക​ബ് എ​ന്നു പേ​രി​ല്‍ വി​ളി​ച്ചു തു​ട​ങ്ങി​യ​ത്.

ഒ​രു നി​മി​ഷം എ​ന്‍ യേ​ശു​വി​ന്‍ മു​ന്നി​ല്‍, ഹൃ​ദ​യം ത​ക​ര്‍​ന്നൊ​രു​നാ​ള്‍, കു​ഞ്ഞ നീ​യെ​ന്‍ ക​യ്യി​ല്‍, യേ​ശു​വേ നീ​യെ​നി​ക്കാ​യ്-​മ​ധു​ബാ​ല​കൃ​ഷ്ണ​ന്‍, യേ​ശു​വി​ന്‍ മു​ഖം, ദൈ​വം ത​രു​ന്ന​തെ​ന്തും, ഈ​ശോ നാ​ഥാ തു​ട​ങ്ങി നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി. സം​ഗീ​ത​ലോ​ക​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ജേ​ക്ക​ബി​ന് ക​ര​ള്‍​രോ​ഗം ബാ​ധി​ച്ച​ത്. 38-ാം വ​യ​സി​ല്‍, 2000 ഫെ​ബ്രു​വ​രി 13ന് ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. ജീ​വി​ത​കാ​ലം ചെ​റു​താ​യി​രു​ന്നെ​ങ്കി​ലും വ​യ​ലി​ന്‍ ജേ​ക്ക​ബ് സൃ​ഷ്ടി​ച്ച സം​ഗീ​ത​ത്തി​ന്‍റെ ആ​യു​സ് അ​തി​നേ​ക്കാ​ള്‍ ദൈ​ര്‍​ഘ്യ​മേ​റി​യ​താ​ണ്.

കാ​ലം മാ​റി​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ​യു​ടെ ശ​ബ്ദ​ത്തി​ലും പു​തി​യ സം​ഗീ​ത​രൂ​പ​ങ്ങ​ളി​ലും വീ​ണ്ടും ജ​നി​ക്കു​ന്നു. കി​ഴ​ക്ക് സൂ​ര്യ​നു​ദി​ച്ച​ല്ലോ... എ​ന്ന ഗാ​ന​ത്തി​ന്‍റെ റാ​പ്പ് വേ​ര്‍​ഷ​ന്‍ വീ​ണ്ടും വൈ​റ​ലാ​യ​പ്പോ​ഴും സം​ഭ​വി​ച്ച​ത് അ​തു​ത​ന്നെ​യാ​ണ്. പ​ഴ​യൊ​രു ഈ​ണം പു​തി​യ ത​ല​മു​റ​യു​ടെ കാ​തു​ക​ളി​ലെ​ത്തു​മ്പോ​ള്‍, അ​തി​നു പി​ന്നി​ല്‍ നി​ന്നി​രു​ന്ന മ​റ​ന്നു​പോ​യ സം​ഗീ​ത​പ്ര​തി​ഭ​യു​ടെ പേ​ര് വീ​ണ്ടും ഉ​യ​ര്‍​ന്നു​കേ​ള്‍​ക്കു​ന്നു, വ​യ​ലി​ന്‍ ജേ​ക്ക​ബ്.

Latest News

Corehub Up