Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalee

America

മ​ല​യാ​ളി പി​ക്കി​ൾ ബോ​ൾ ലീ​ഗ് ഡി​സം​ബ​ർ 19ന്; ​ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു

ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പി​ക്കി​ൾ ബോ​ൾ കാ​യി​ക​രം​ഗ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഷി​ക്കാ​ഗോ ഫ്ര​ണ്ട്സ് ക്ല​ബ് (സി​എ​ഫ്സി) സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ മ​ല​യാ​ളി പി​ക്കി​ൾ ബോ​ൾ ലീ​ഗ് (എം​പി​എ​ൽ) ഡി​സം​ബ​ർ 19ന് ​ന​ട​ക്കും.

പ്രാ​ദേ​ശി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ഷ് പ്രൈ​സു​ക​ളി​ലൊ​ന്നാ​യ 10,000 ഡോ​ള​റാ​ണ് ലീ​ഗി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മൗ​ണ്ട് പ്രോ​സ്‌​പെ​ക്റ്റി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള കാ​യി​ക​വേ​ദി​യാ​യ ദി ​പി​ക്ല​റി​ൽ ആ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​തു​ട​ങ്ങി​യ​ത് സം​ഘാ​ട​ക​ർ​ക്ക് ആ​വേ​ശ​മാ​യി​ട്ടു​ണ്ട്.

ഓ​പ്പ​ൺ ഡി​വി​ഷ​ൻ, വി​മ​ൻ​സ് ഡി​വി​ഷ​ൻ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ അ​നു​ഭ​വ​പ​രി​ച​യ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പ്രാ​യ​ഭേ​ദ​മ​ന്യേ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ലീ​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും പോ​രാ​ട്ട​ങ്ങ​ൾ നേ​രി​ൽ കാ​ണാ​നും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഷി​ക്കാ​ഗോ ഫ്ര​ണ്ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ദീ​പ് മാ​ക്കീ​ൽ അ​റി​യി​ച്ചു.

ലീ​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 847-757-5981 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up