Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Manka

America

ഫൊ​ക്കാ​ന വ​നി​താ ഫോ​റ​ത്തി​ന്‍റെ "മ​ല​യാ​ളി മ​ങ്ക 2026' മ​ത്സ​രം ഓ​ഗ​സ്റ്റ് ഏ​ഴി​ന്

പെ​ൻ​സി​ൽ​വാ​നി​യ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വ​നി​താ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ല​യാ​ളി മ​ങ്ക 2026' സൗ​ന്ദ​ര്യ-​സാം​സ്കാ​രി​ക മ​ത്സ​രം ഓ​ഗ​സ്റ്റ് ഏ​ഴി​ന് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും വ്യ​ക്തി​ത്വ​വും ക​ഴി​വു​ക​ളും ആ​ഘോ​ഷി​ക്കു​ന്ന വേ​ദി​യാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 25 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മാ​യ കേ​ര​ളീ​യ വം​ശ​ജ​രാ​യ വ​നി​ത​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

കേ​ര​ളീ​യ വേ​ഷ​വി​ധാ​ന​വും സ്വ​യം​പ​രി​ച​യ​വും ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ റൗ​ണ്ട്, ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ടാ​ല​ന്‍റ് റൗ​ണ്ട്, ചോ​ദ്യോ​ത്ത​ര-​സം​ഭാ​ഷ​ണ ഘ​ട്ടം എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം ഫോ​ട്ടോ​യും പ്രൊ​ഫൈ​ലും സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഒ​ന്ന് ആ​ണ്. ഫൊ​ക്കാ​ന വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം.

ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം ചെ​യ​ർ​പേ​ഴ്സ​ണാ​യും സു​ബി ബാ​ബു കോ-​ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഉ​ഷാ ചാ​ക്കോ, ശോ​ശ​മ്മ ആ​ൻ​ഡ്രൂ​സ്, ബ്രി​ഡ്ജ​റ്റ് ജോ​ർ​ജ്, അ​ന്ന ജോ​ൺ, ഷോ​ജി ഷി​നോ​ജ് എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

സൗ​ന്ദ​ര്യ​വും പാ​ര​മ്പ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ഒ​രു​മി​ക്കു​ന്ന ഈ ​വേ​ദി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ശ്ര​ദ്ധേ​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up