Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalm Cinema

ഛായാ​ഗ്രാ​ഹ​ക​ൻ ടി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു

മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്ന ആ​ല​പ്പു​ഴ പൂ​ന്തോ​പ്പു വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ ടി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി (96) അ​ന്ത​രി​ച്ചു. 1960-ൽ ​ഉ​ദ​യാ നി​ർ​മി​ച്ച് കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത ഉ​മ്മ എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി ആ​ദ്യ​മാ​യി കാ​മ​റ ച​ലി​പ്പി​ച്ച​ത്.

ഹ​രി​ഹ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ൾ​പ്പ​ടെ എ​ഴു​പ​തി​ൽ​പ​രം സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി. തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യ​ർ, എം.​എം. നേ​ശ​ൻ, പി.​ജെ.​ആ​ന്‍റ​ണി, ശ​ശി​കു​മാ​ർ, എ.​ബി. രാ​ജ്, വേ​ണു, കെ.​പി. പി​ള്ള, കെ.​നാ​രാ​യ​ണ​ൻ എ​ന്നീ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ​ക്കു വേ​ണ്ടി കാ​മ​റ ചെ​യ്തു.

1985-ൽ ​ജോ​ർ​ജ് വെ​ട്ടം സം​വി​ധാ​നം ചെ​യ്ത മ​ട​ക്ക​യാ​ത്ര എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​സാ​ന​മാ​യി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത്. ഭാ​ര്യ: ല​ളി​ത​മ്മ, മ​ക്ക​ൾ ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​കൃ​ഷ്ണ​ൻ, ജ്യോ​തി​കൃ​ഷ്ണ. സം​സ്‌​കാ​രം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​ക്കു വീ​ട്ടു​വ​ള​പ്പി​ൽ.

 

Latest News

Corehub Up