Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayora Highway

Kozhikode

ക​നാ​ൽ ചോ​ർ​ച്ച: മ​ല​യോ​ര ഹൈ​വേ "കു​ള​മാ​യി'

പെ​രു​വ​ണ്ണാ​മൂ​ഴി: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ താ​ഴ​ത്തു​വ​യ​ൽ നീ​ർ​പ്പാ​ല​ത്തി​ലെ ചോ​ർ​ച്ച കാ​ര​ണം മ​ല​യോ​ര ഹൈ​വേ​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ച​ക്കി​ട്ട​പാ​റ-​പെ​രു​വ​ണ്ണാ​മൂ​ഴി റീ​ച്ചി​ന്‍റെ ഭാ​ഗ​മാ​ണി​ത്. മ​ഴ​ക്കാ​ല​ത്ത് പു​ഴ വെ​ള്ള​വും വേ​ന​ൽ​ക്കാ​ല​ത്ത് ക​നാ​ൽ ജ​ല​വും മു​മ്പേ റോ​ഡി​ലെ​ത്തി​യി​രു​ന്നു.

ക​നാ​ലി​ന്‍റെ മേ​ൽ ഭാ​ഗ​ത്തെ ഒ​രു​വ​ശം വ​ഴി​യാ​ണ് ഹൈ​വേ​യു​ടെ ആ​ദ്യ അ​ലൈ​ൻ​മെ​ന്‍റ്. ചി​ല​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം നീ​ർ​പ്പാ​ല​ത്തി​ന്‍റെ അ​ടി​യി​ലൂ​ടെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റു​ക​യാ​യി​രു​ന്നു.

കാ​ല​പ്പ​ഴ​ക്കം കാ​ര​ണം നീ​ർ​പ്പാ​ലം മൊ​ത്തം ചോ​രു​ക​യാ​ണ്. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഇ​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്.ചോ​രു​ന്ന ക​നാ​ൽ ന​ന്നാ​ക്ക​ൽ എ​ളു​പ്പം സാ​ധ്യ​മാ​കു​ന്ന കാ​ര്യ​വു​മ​ല്ല. റോ​ഡും ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Latest News

Corehub Up