x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ: കു​മ​രം​പു​ത്തൂ​ർ ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ അ​തി​ർ​ത്തി​വ​രെ ന​വീ​ക​രി​ക്കും


Published: June 5, 2026 07:44 AM IST | Updated: June 5, 2026 07:44 AM IST

മ​ണ്ണാ​ർ​ക്കാ​ട്: ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് കു​മ​രം​പു​ത്തൂ​ർ ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ അ​തി​ർ​ത്തി​വ​രെ റോ​ഡ് ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ന​ഗ​ര​ത്തി​ൽ തു​ട​ങ്ങി. അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​റ്റി​ട​ങ്ങ​ളി​ൽ ചെ​യ്യു​ന്ന​തു​പോ​ലെ കു​മ​രം​പു​ത്തൂ​ർ ജം​ഗ്ഷ​നി​ലും 13 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. ന​ഗ​ര​പ്ര​ദേ​ശ​മാ​യ കു​മ​രം​പു​ത്തൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ എ​യു​പി സ്കൂ​ൾ ജം​ഗ്ഷ​ൻ വ​രെ വ​രു​ന്ന 300 മീ​റ്റ​റോ​ളം റോ​ഡ് മു​ഴു​വ​നാ​യും ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

11 മീ​റ്റ​ർ വീ​തി​യി​ൽ ന​വീ​ക​രി​ച്ചാ​ൽ ബാ​ക്കി​വ​രു​ന്ന സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കു​ചെ​യ്യാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രു​മെ​ന്നു ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​വ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും.

ഇ​നി അ​ടു​ത്ത കാ​ല​ത്തൊ​ന്നും റോ​ഡ് ന​വീ​ക​ര​ണം വ​രി​ല്ലെ​ന്നി​രി​ക്കെ ഇ​പ്പോ​ൾ​ത​ന്നെ റോ​ഡ് പൂ​ർ​ണ​മാ​യും ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Malayora Highway

Recent News

Corehub Up