ചിറക്കടവ്: സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
ചിറക്കടവ് മുതുകുളം വീട്ടിൽ ആന്റണി ജോസഫ് (പൊടിയൻ-50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ന് ചിറക്കടവ് കിഴക്കുംഭാഗം കരയോഗമന്ദിരത്തിനു സമീപം ഇദ്ദേഹം ഓടിച്ച സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. മുതുകുളം ജോസഫ് പത്രോസിന്റെ മകനാണ്. ഭാര്യ:ആശ. മക്കൾ: അലൻ. അലീന, അമല.