മാഞ്ചസ്റ്റര്‍: ക്ലബ് ഫുട്ബോള്‍ കരിയറില്‍ 300 ഗോള്‍ തികച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2026-27 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കവെന്‍ട്രി സിറ്റിക്ക് എതിരേ ഗോള്‍ നേടിയതോടെയാണ് ഹാലണ്ട് 300 ക്ലബ്ബില്‍ എത്തിയത്.
മത്സരത്തിന്റെ 26-ാം മിനിറ്റില്‍ ഹാലണ്ട് നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി 1-0ന്റെ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ പോരാട്ടത്തിൽ 2-2ന് എവർട്ടണുമായി സമനിലയിൽ പിരിഞ്ഞു.
മെസി മാത്രം മുന്നില്‍
ക്ലബ് ഫുട്ബോളില്‍ അതിവേഗം 300 ഗോള്‍ തികയ്ക്കുന്നതില്‍ രണ്ടാം സ്ഥാനത്തും എര്‍ലിംഗ് ഹാലണ്ട് എത്തി. 384 മത്സരത്തില്‍നിന്നാണ് ഹാലണ്ട് 300 ഗോള്‍ തികച്ചത്. അര്‍ജന്റൈന്‍ താരം ലയണല്‍ മെസി മാത്രമേ (365) ഇക്കാര്യത്തില്‍ ഹാലണ്ടിനു മുന്നിലുള്ളൂ.