Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manakadu

Idukki

മണക്കാട് കുന്നത്തുപാറയിൽ കു​ള​ത്തി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തൊ​ടു​പു​ഴ: കു​ള​ത്തി​ൽ വീ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചു​ങ്കം വാ​ഴ​ക്കാ​ല​യി​ൽ കോ​ലാ​നി ജോ​സ് ലി ​തോ​മ​സി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​സ് ലി(17)​യാ​ണ് മ​രി​ച്ച​ത്. മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ മാ​ന്ത്ര​ക്കു​ള​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​നേ​രം അ​ഞ്ചേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

ജോ​യ​ലും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മാ​ന്ത്ര​ക്കു​ളം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നി​ടെ ജോ​യ​ൽ കാ​ൽ ക​ഴു​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. ഹ​രി പ​റ​ഞ്ഞു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ സ്കൂ​ബാ സം​ഘ​മെ​ത്തി കു​ട്ടി​യെ ക​ര​യ്ക്കു ക​യ​റ്റി. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്കി​യ​ശേ​ഷം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി ഒ​ൻ​പ​തേ​കാ​ലോ​ടെ ജോ​യ​ൽ മ​രി​ച്ചു. മു​ത​ല​ക്കോ​ടം സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: അ​ൽ​ഫോ​ൻ​സ തോ​മ​സ് കു​വൈ​റ്റി​ൽ ന​ഴ്സാ​ണ് . സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫി​ൻ, ജെ​സീ​ന്ത. സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up