Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mananchira

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് കാ​ല​മേ​റെ, റോ​ഡ് പ​ണി എ​ങ്ങു​മെ​ത്തി​യി​ല്ല; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് നി​ർ​മാ​ണം നീ​ളു​ന്ന​തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ അ​ട്ടി​മ​റി​ച്ചെ​ന്നും നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നെ​ന്നും ആ​രോ​പി​ച്ച് കെ. ​ജ​യ​ന്ത് എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

മാ​ർ​ച്ച് ഒ​മ്പ​തി​നാ​ണ് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് റോ​ഡ് നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ജോ​ലി​ക​ൾ പ​ല​തും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മാ​നാ​ഞ്ചി​റ മു​ത​ൽ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ 8.4 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് 24 മീ​റ്റ​ർ വീ​തി​യി​ലു​ള്ള നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്.

ഇ​രു​വ​ശ​ത്തു​മാ​യി ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത, ഓ​വു​ചാ​ൽ, യൂ​ട്ടി​ലി​റ്റി ഡ​ക്റ്റ് എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. 250 മീ​റ്റ​ർ ഇ​ട​വി​ട്ട് ക്രോ​സ് ഡ​ക്ടു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഏ​ഴ് സി​ഗ്ന​ലു​ക​ൾ, 21 ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, 350 തെ​രു​വു​വി​ള​ക്കു​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ന​ട​പ്പാ​ത​യ്ക്ക് പു​റ​ത്ത് അ​ര​മീ​റ്റ​ർ വീ​തി​യി​ൽ മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്തി​യ ഭാ​ഗ​ത്ത് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ജം​ഗ്ഷ​നു​ക​ളി​ൽ ക​ൾ​വേ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. പ​ദ്ധ​തി​യു​ടെ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചോ​യെ​ന്നും നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ളോ അ​ഴി​മ​തി​യോ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ക.

Latest News

Corehub Up