Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mananthavady

മാ​ന​ന്ത​വാ​ടി​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ യ​വ​നാ​ര്‍​കു​ള​ത്തെ മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം കീ​ഴാ​റ്റൂ​ര്‍ പ​ട്ടി​ക്കാ​ട് കാ​രാ​ടാ​ന്‍ വീ​ട്ടി​ല്‍ മൊ​യ്തീ​ന്‍ കു​ട്ടി(49) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച ത​ല​പ്പു​ഴ പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സം​ഘ​വും ചേ​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 30 ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പി​റ​ക് വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ച 18000 രൂ​പ​യും, 2000 രൂ​പ​യോ​ളം വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ. ​ശ്രീ​തു, തോ​മ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ല്‍​ജി​ത്, അ​ന​സ്, വി​ജ​യ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ കി​ട്ട​ണം; യു​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച് സി.​കെ. ജാ​നു

ക​ൽ​പ്പ​റ്റ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ യു​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട് .

ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ന​ല്ല തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജാ​നു പ​റ​ഞ്ഞു. ഗോ​ത്ര മ​ഹാ​സ​ഭ​യും ജെ​ആ​ർ​പി​യും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്നും ജാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജാ​നു യു​ഡി​എ​ഫി​ലെ​ത്തി​യ​ത്. ജാ​നു​വി​ന്‍റെ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കി​യാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച​ത്. 2025 ഓ​ഗ​സ്റ്റ് 30നാ​ണ് മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജാ​നു എ​ന്‍​ഡി​എ വി​ട്ട​ത്.

District News

മാ​ന​ന്ത​വാ​ടി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും

മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സി​യോ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മാ​ന​ന്ത​വാ​ടി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും. വ​ടു​വ​ൻ​ചാ​ൽ അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഏ​ഴി​നാ​ണ് ആ​രം​ഭി​ച്ച​ത്.

സ​മാ​പ​ന ദി​ന​ത്തി​ലെ ദി​വ്യ​ബ​ലി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. ധ്യാ​ന​ഗു​രു ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ശി​ര​സി​ൽ കൈ​വ​ച്ച് പ്രാ​ർ​ഥി​ക്കും. ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

District News

മാ​ന​ന്ത​വാ​ടി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ​നം

മാ​ന​ന്ത​വാ​ടി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ​ന​മേ​റ്റു. എ​രു​മ​ത്തെ​രു​വ് മ​ത്സ്യ, മാം​സ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ യു​പി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​ക്കാ​ണ് (19) മ​ർ​ദ​ന​മേ​റ്റ​ത്. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ട​യി​ൽ ക​യ​റി ഇ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വ് സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ്, സ​ഹാ​യി ഇ​ല്യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മു​ഹ​മ്മ​ദ​ലി​യെ മ​ർ​ദി​ച്ച​ത്. മു​ന്പ് താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ വീ​ട്ടു​കാ​രു​മാ​യി പ​രി​ച​യം പു​തു​ക്കി​യ​താ​യി മ​ർ​ദ​ന​ത്തി​ന് കാ​ര​ണം.

വ്യാ​പാ​രി​ക​ൾ മ​ർ​ദ​നം ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ത​ല​യ്ക്കും പു​റ​ത്തും പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് അ​ലി വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

മാ​ന​ന്ത​വാ​ടി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

മാ​ന​ന്ത​വാ​ടി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ഡി​എം​ഒ ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് ഡി​എം​ഒ ഓ​ഫീ​സി​നു മു​ന്പി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് വ​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ന​ട​ന്നു. രാ​വി​ലെ 11.30 ഓ​ടെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ർ​ച്ച് ഡി​എം​ഒ ഓ​ഫീ​സി​നു കു​റ​ച്ച​ക​ലെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് ഡി​എം​ഒ​യു​ടെ കാ​ര്യാ​ല​യ വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ച​ത്.

മാ​ർ​ച്ച് കെ​പി​സി​സി അം​ഗം കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജ്മ​ൽ വെ​ള്ള​മു​ണ്ട, അ​ഡ്വ.​ല​യ​ണ​ൽ മാ​ത്യു, ജി​ജോ പൊ​ടി​മ​റ്റ​ത്തി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സി​സ് വാ​ളാ​ട്,

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എം. നി​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ശ്രീ​ജി​ത്ത് കു​പ്പാ​ടി​ത്ത​റ, നി​ത കേ​ളു, മ​നാ​ഫ് ഉ​പ്പി, ജി​ബി​ൻ മ​ന്പ​ള്ളി, ജി​ജി വ​ർ​ഗീ​സ്, ബി​ൻ​ഷാ​ദ് കെ. ​ബ​ഷീ​ർ, ജി​നു കോ​ളി​യാ​ടി, അ​നീ​ഷ് മി​ന​ങ്ങാ​ടി, ഡി​ന്േ‍​റാ ജോ​സ്, ഷ​ക്കീ​ർ പു​ന​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up