മണർകാട് പള്ളിയിൽ എട്ടുനോന്പിന്റെ ആദ്യദിനമായ ഇന്ന് കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാനക്ക് അയർലൻഡ് പാത്രിയർക്കൽ വികാരി തോമസ് മോർ അലക്സന്ത്രയോസ് മുഖ്യകാർമികനാകും.
കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമികനാകും. കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ ഇന്ന് കുർബാന മധ്യത്തിൽ ആചരിക്കും.
രാവിലെ 11ന് പ്രസംഗം തോമസ് മോർ അലക്സന്ത്രയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര. 2.30ന് പ്രസംഗം - ഫാ. സഖറിയാ വിനു വാക്യത്തറ. 4.30ന് കൊടിമരം ഉയർത്തൽ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനത്തിന് കോട്ടയം ഭദ്രാസന വൈദിക ഗോസ്പൽ ടീം നേതൃത്വം നടക്കും.
അഭയം ഹെൽപ്പ് ഡെസ്ക് തുടങ്ങി
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനെത്തുന്ന തീർഥാടകർക്ക് മെഡിക്കൽ സഹായം ഉറപ്പാക്കാൻ അഭയം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
അഭയം സെക്രട്ടറി എബ്രഹാം തോമസ്, ഗവേണിംഗ് ബോഡി അംഗം ആർ.എ.എൻ. റെഡ്യാർ, ഫാ. ലിറ്റു മാത്യു തണ്ടാശേരിൽ, ഡോ. സി.എസ്. കേശവൻ, എം. കെ. പ്രസന്നൻ ,കെ. സി. ബിജു, എൻ. അനിൽകുമാർ, എം. എൻ. ഗോപകുമാർ, അനീഷ് അന്ത്രയോസ്, സി. എം. മനോജ്, അജയ് മോഹൻ എന്നിവർ പങ്കെടുത്തു.