Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manathur-Maniyakumpara

Kottayam

മാനത്തൂർ-മണിയാക്കുംപാറ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു; പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍

മാ​ന​ത്തൂ​ര്‍: ക​രി​ങ്കു​ന്നം-​മ​ണി​യാ​ക്കും​പാ​റ-​മാ​ന​ത്തൂ​ര്‍ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്‌​ക​ര​മാ​യി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ര്‍.


മ​ണി​യാ​ക്കും​പാ​റ​യി​ലു​ള്ള പാ​റ​മ​ട ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ രാ​പ​ക​ല്‍ നൂ​റു​ക​ണ​ക്കി​ന് ടോ​റ​സ് ലോ​റി​ക​ള്‍ പെ​ര്‍​മി​റ്റ് ലോ​ഡി​ന്‍റെ പ​തി​ന്‍‌​മ​ട​ങ്ങ് ക​ല്ലു​മാ​യി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി ഓ​ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​ന്‍​പ​ത് ട​ണ്ണി​ന് മു​ക​ളി​ല്‍ ഭാ​രം വ​രു​ന്ന ഈ ​ടോ​റ​സു​ക​ള്‍ ഓ​ടാ​നു​ള്ള ടാ​റിം​ഗ് ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണി​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത ഭാ​രം ക​യ​റ്റി​യു​ള്ള ഓ​ട്ടം മൂ​ലം മാ​ന​ത്തൂ​ര്‍ ഭാ​ഗ​ത്ത് ക​ലു​ങ്ക് ഇ​ടി​ഞ്ഞു​താ​ണു. ഇ​വി​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​പാ​യ​സൂ​ച​നാബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടുണ്ട്.

മാ​ന​ത്തൂ​ര്‍, മറ്റ​ത്തി​പ്പാ​റ നി​വാ​സി​ക​ളു​ടെ ഏ​ക സ​ഞ്ചാ​ര​മാ​ര്‍​ഗ​മാ​യ പാ​ലാ-​തൊ​ടു​പു​ഴ ഹൈ​വേ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മാ​ന​ത്തൂ​ര്‍ സ്‌​കൂ​ളി​ന്‍റെ അ​ടു​ത്തു​ള്ള ഇ​രു​വേ​ലി​ക്കു​ന്നേ​ല്‍ തോ​ടി​ന്‍റെ പാ​ല​മാ​ണ് ഇ​ടി​ഞ്ഞു​താ​ഴു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ പാ​റ​മ​ട​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ഈ ​റോ​ഡ് ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നി​ര​വ​ധി സ്‌​കൂ​ള്‍ ബ​സു​ക​ളും പ്ര​ദേ​ശ​ത്തെ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​മ്പ​നാ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളും നി​ത്യേ​ന സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up