Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandatory Bond

പി​ജി ഡോ​ക്‌​ട​ര്‍​മാ​രു​ടെ നി​ര്‍​ബ​ന്ധി​ത ബോ​ണ്ട്: ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (പി​ജി) പൂ​ര്‍​ത്തി​യാ​ക്കി​യ ഡോ​ക്‌​ട​ര്‍​മാ​രു​ടെ നി​ര്‍​ബ​ന്ധി​ത ബോ​ണ്ട് സേ​വ​നം ഒ​ഴി​വാ​ക്കു​ന്ന​തി​ലോ താ​ത്കാ​ലി​ക ഒ​ഴി​വ് സൃ​ഷ്‌​ടി​ക്കു​ന്ന കാ​ര്യ​ത്തി​ലോ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ടു ഹൈ​ക്കോ​ട​തി.
ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 26ന് ​പി​ജി ഫ​ല​മ​റി​ഞ്ഞി​ട്ടും ഇ​തു​വ​രെ ബോ​ണ്ട് പ്ര​കാ​ര​മു​ള്ള സേ​വ​ന​ത്തി​ന് (സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റ്) നി​യ​മ​നം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഒ​രു​കൂ​ട്ടം ഡോ​ക്‌​ട​ര്‍​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് വി​ജു ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​ത്ത​ര​വ്.

സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ​ഠി​ച്ച​വ​ര്‍ ഒ​രു വ​ര്‍​ഷ​ത്തെ നി​ര്‍​ബ​ന്ധി​ത സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന ബോ​ണ്ട് വ്യ​വ​സ്ഥ​യു​ടെ സാ​ധു​ത ശ​രി​വ​ച്ച കോ​ട​തി. കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച തീ​യ​തി മു​ത​ലാ​ണ് ഒ​രു വ​ര്‍​ഷ​ത്തെ ബോ​ണ്ട് കാ​ല​യ​ള​വ് ക​ണ​ക്കാ​ക്കേ​ണ്ട​തെ​ന്നും വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മൂ​ലം അ​ഡ്മി​ഷ​ന്‍ വൈ​കി​യ​തി​നാ​ല്‍ 2021, 2022 ബാ​ച്ചു​ക​ള്‍ ഒ​ന്നി​ച്ച് പ​ഠി​ച്ചി​റ​ങ്ങി​യ​താ​ണു പ്ര​ശ്‌​ന​മാ​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​ർ വാ​ദം. 600ഓ​ളം സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ര​ണ്ടു ബാ​ച്ച് ഒ​രു​മി​ച്ചി​റ​ങ്ങി​യ​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും നി​യ​മ​നം ന​ല്‍​കാ​ന്‍ സൂ​പ്പ​ര്‍​ന്യൂ​മ​റ​റി ത​സ്തി​ക സൃ​ഷ്‌​ടി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു.

നി​ശ്ചി​ത പ്ര​തി​ഫ​ലം കൂ​ടി ന​ല്‍​കു​ന്ന ബോ​ണ്ട് സേ​വ​നം പൂ​ര്‍​ത്തി​യാ​യാ​ലേ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്കം ല​ഭി​ക്കു​ക​യു​ള്ളൂ. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​ലും സേ​വ​നം ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പി​ജി ഡോ​ക്ട​ര്‍​മാ​രെ എ​ട്ടു​മാ​സ​മാ​യി വെ​റു​തെ ഇ​രു​ത്തു​ന്ന​ത് ദേ​ശീ​യ​ന​ഷ്‌​ട​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up