പിറവം: മലേഷ്യയിൽ മലവെള്ളപ്പാച്ചിലിൽ അന്തരിച്ച കെ. ബി. അനീഷിന് മണീട് ഗ്രാമം യാത്രാമൊഴി നൽകി.വൻ ജനാവലിയുടെ സാന്നിധ്യം വീട്ടിലും സംസ്കാരം നടന്ന ആമ്പല്ലൂർ സ്വർഗീയം ശ്മശാനത്തിലുമുണ്ടായിരുന്നു.
മണീട് ചീരക്കാട്ടുപാറ കുഞ്ഞൻ മലയിൽ കെ.ബി. അനീഷ് (35) ഈ മാസം ഒമ്പതിന് മലേഷ്യയിലെ റവാങ്ങിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മരിച്ചത്. മലേഷ്യ സെലാംഗൂറിലെ ജൻറോൾ എൻജിനിയറിംഗ് കമ്പനിയിൽ മെഷ്യൻ ഓപറേറ്ററായിരുന്നു.
സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര നടത്തിയപ്പോഴാണ് അപകടം. ഏഴ് വർഷമായി മലേഷ്യയിൽ ജോലിചെയ്യുകയായിരുന്നു. ഒരുമാസം മുമ്പ് സഹോദരന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയിരുന്നു.