Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangalapuram

Kozhikode

രാ​ത്രി 7.30ന് ​കോ​ഴി​ക്കോ​ട് എ​ത്തു​ന്ന ത​ര​ത്തി​ൽ മം​ഗ​ലാ​പു​രം ഭാഗത്തേക്ക് പു​തി​യ ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര മ​ല​ബാ​റി​ലെ ട്രെ​യി​നു​ക​ളി​ൽ വൈ​കു​ന്നേ​രം അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്കി​നും റെ​യി​ൽ​വേ ക​ണ​ക്റ്റി​വി​റ്റി​യി​ലെ പോ​രാ​യ്മ​ക​ൾ​ക്കും അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി നി​വേ​ദ​നം ന​ല്‍​കി. രാ​ത്രി 7.30ന് ​കോ​ഴി​ക്കോ​ട് എ​ത്തു​ന്ന രീ​തി​യി​ൽ മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പു​തു​താ​യി മം​ഗ​ലാ​പു​രം-​കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

കോ​ഴി​ക്കോ​ടി​നും ക​ണ്ണൂ​രി​നു​മി​ട​യി​ൽ പ്ര​ത്യേ​കി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ യാ​ത്രാ​സൗ​ക​ര്യം തി​ക​ച്ചും പ​രി​മി​ത​മാ​ണ്. വൈ​കു​ന്നേ​രം 5.10ന് ​നേ​ത്രാ​വ​തി എ​ക്സ്പ്ര​സും (റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഉ​ള്ള​ത്) 6.15-നു​ള്ള ക​ണ്ണൂ​ർ എ​ക്സ്പ്ര​സും (റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത്) പോ​യി​ക്ക​ഴി​ഞ്ഞാ​ൽ, പി​ന്നീ​ട് രാ​ത്രി 10.25-നു​ള്ള ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​രു​ന്ന​ത് വ​രെ ഏ​ക​ദേ​ശം 4-5 മ​ണി​ക്കൂ​റോ​ളം മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​നു​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

കോ​ഴി​ക്കോ​ട് നി​ന്ന് മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലെ വ​ലി​യ ഇ​ട​വേ​ള കാ​ര​ണം കൊ​യി​ലാ​ണ്ടി, വ​ട​ക​ര, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​തി​ദി​ന യാ​ത്ര​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ, രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം വി​വ​ര​ണാ​തീ​ത​മാ​ണ്. നി​ല​വി​ലു​ള്ള ട്രെ​യി​നു​ക​ളി​ലെ, പ്ര​ത്യേ​കി​ച്ച് പ​ര​ശു​റാം എ​ക്സ്പ്ര​സി​ലെ അ​സ​ഹ​നീ​യ​മാ​യ തി​ര​ക്ക് ഇ​തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up