x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ല​പു​ര​ത്ത് അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം; 16ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും


Published: March 14, 2026 04:11 AM IST | Updated: March 14, 2026 04:11 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മം​ഗ​ല​പു​രം മു​ല്ല​ശേ​രി​യി​ൽ നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 16ന് ​വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ​ത്തേ​ക്ക​ർ ഭൂ​മി​യി​ൽ 45 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്, പ​വ​ലി​യ​ൻ സ​മു​ച്ച​യം, അ​ത്യാ​ധു​നി​ക ഫ്ല​ഡ്‌​ലൈ​റ്റ് സം​വി​ധാ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള അ​ത്യാ​ധു​നി​ക എ​ൽ​ഇ​ഡി ഫ്ല​ഡ്‌​ലൈ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും.

രാ​ജ്യ​ത്തെ പ്ര​മു​ഖ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഫ്ല​ഡ്‌​ലൈ​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള സി​ഗ്നി​ഫൈ (ഫി​ലി​പ്സ്) ആ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ ക​മ്പ​നി. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന കെ​സി​എ സ്റ്റേ​റ്റ് അ​ക്കാ​ദ​മി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. മ​ഴ​യ​ത്തും രാ​ത്രി​യി​ലും ത​ട​സ​മി​ല്ലാ​തെ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​യു​ന്ന ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും. കെ​സി​എ​ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

Tags : cricket stadium Mangalapuram Chief Minister inaugurate

Recent News

Corehub Up