Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManimalaSector

ഡി​സി​എ​ൽ മ​ണി​മ​ല മേ​ഖ​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അനുമോദനവും

മു​ണ്ട​ത്താ​നം: ഡി​സി​എ​ൽ പ്ര​വേ​ശ​നോ​ൽ​സ​വം വീ​ഡി​യോ ച​ല​ഞ്ചി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥ​ലം ല​ഭി​ച്ച മു​ണ്ട​ത്താ​നം ലി​റ്റി​ൽ ഫ്ല​വ​ർ വി​ദ്യാ​നി​കേ​ത​ൻ സ്‌​കൂ​ളി​നു​ള്ള അ​നു​മോ​ദ​ന​വും മ​ണി​മ​ല മേ​ഖ​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും മു​ണ്ട​ത്താ​നം ലി​റ്റി​ൽ ഫ്ല​വ​ർ വി​ദ്യാ​നി​കേ​ത​ൻ സ്‌​കൂ​ളി​ൽ സം​യു​ക്ത​മാ​യി ന​ട​ന്നു.

കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ക​ങ്ങ​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി ത​ക​ടി​യേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യൂ ആ​മു​ഖ സ​ന്ദേ​ശം ന​ല്കി. സ്‌​കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​ഖി​ല ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് ജോ​ജി മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വ​ർ​ഗീ​സ് ദേ​വ​സി, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, മ​ണി​മ​ല മേ​ഖ​ല ഓ​ർ​ഗൈ​ന​സ​ർ ജോ​സ​ഫ് ആ​ന്‍റ​ണി, ഫി​യോ​ണ ത​ങ്കം തോ​മ​സ് , അ​മാ​ൻ ഷി​ഫാ മാ​ലി​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡിസിഎൽ ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രാ​യ റോ​സ​മ്മ സി​റി​യ​ക്, സി​സ്റ്റ​ർ സി​ജി​ന ജോ​ർ​ജ് എം​എ​ൽ​എ​ഫ്, അധ്യാപകർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up