ഡിസിഎൽ
മുണ്ടത്താനം: ഡിസിഎൽ പ്രവേശനോൽസവം വീഡിയോ ചലഞ്ചിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥലം ലഭിച്ച മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിനുള്ള അനുമോദനവും മണിമല മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിൽ സംയുക്തമായി നടന്നു.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനം കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യൂ ആമുഖ സന്ദേശം നല്കി. സ്കൂൾ മാനേജർ സിസ്റ്റർ അഖില ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
പി.ടി.എ. പ്രസിഡന്റ് ജോജി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മണിമല മേഖല ഓർഗൈനസർ ജോസഫ് ആന്റണി, ഫിയോണ തങ്കം തോമസ് , അമാൻ ഷിഫാ മാലിക് തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിഎൽ ശാഖാ ഡയറക്ടർമാരായ റോസമ്മ സിറിയക്, സിസ്റ്റർ സിജിന ജോർജ് എംഎൽഎഫ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.