നെന്മാറ: പൗരോഹിത്യത്തിന്റെ 30 വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളായ ഫാ. ജോഷ്ട്രോം കുരീത്തടം, ഫാ. റോയ് കുളത്തിങ്കൽ എന്നിവർക്ക് നെന്മാറ ക്രിസ്തുരാജ ഇടവക സമൂഹത്തിന്റെ അനുമോദനം. ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശേരി അധ്യക്ഷനായി. കൃതജ്ഞതാ ബലിയർപ്പണം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.