പാലക്കാട്: മാനസഗ്രാമം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിന് മേഴ്സി കോളജിലെ 6, 34 എൻഎസ്എസ് യൂണിറ്റുകൾക്ക് സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ പ്രത്യേക അഭിനന്ദന പുരസ്കാരം ലഭിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എൻ. ദീപ, ഡോ. അനു കുരുവിള എന്നിവർ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. കേരള- ലക്ഷദ്വീപ് റീജണൽ എൻഎസ്എസ് ഡയറക്ടർ വൈ.എം. ഉപ്പിൻ, എൻഎസ്എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ഡി. ദേവിപ്രിയ എന്നിവരാണ് സമ്മാനദാനം നിർവഹിച്ചത്. ദത്തെടുത്ത ഗ്രാമത്തിൽ നടത്തിയ യൂണിറ്റിന്റെ സമർപ്പിതവും ഫലപ്രദവുമായ സാമൂഹിക ഇടപെടൽ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് അംഗീകാരം.
Tags : nattu vishesham Special Commendation