x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിസിഎ​ൽ ച​ങ്ങ​നാ​ശേരി മേ​ഖ​ല ര​ച​നാ​മ​ത്സ​ര​ങ്ങൾ

വെബ്ഡെസ്ക്
Published: September 18, 2026 01:40 AM IST | Updated: September 18, 2026 01:40 AM IST

ഡി​എ​ഫ്സി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഷെ​റി​ൻ മൂ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി: ഡിസിഎ​ൽ ച​ങ്ങ​നാ​ശ്ശേ​രി മേ​ഖ​ല ടാലന്‍റ് ഫെസ്റ്റിന്‍റെ ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ എ​സ്ബി ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. ഡി​എ​ഫ്സി ച​ങ്ങ​നാ​ശേ​രി​അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഷെ​റി​ൻ മൂ​ല​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ വി​നോ​ദ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​ഷി കൊ​ല്ലാ​പു​രം ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി റോ​യി തോ​മ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ റോ​ൺ റെ​ജി, ഇ​സ​ബെ​ല്ല മേ​രി അ​പ്രേ​ൻ, ശാ​ഖ ഡ​യ​റ​ക്ട​ർ റി​ൻ​സി മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. അ​വ​ത​ര​ണ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 9.30ന് ​സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജ് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് മീ​ഡി​യ വി​ല്ലേ​ജി​ൽ വെ​ച്ചു ന​ട​ത്തും.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ലി​സ്റ്റ് ഒ​ക്ടോ​ബ​ർ 26നു ​മു​മ്പ് ന​ൽ​ക​ണം എ​ന്ന് മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​ഷി കൊ​ല്ലാ​പു​രം അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 9388851627.

Tags : DCL ChanganasseryRegion WritingCompetitions

Recent News

Corehub Up