Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manimul

Kasaragod

മാ​ണി​മൂ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം

ബ​ന്ത​ടു​ക്ക: മാ​ണി​മൂ​ല, ശ്രീ​മ​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​ട്ടു​ള്ള ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ്, ക​മു​ക്, വാ​ഴ, ക​പ്പ എ​ന്നി​വ​യെ​ല്ലാം പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​മെ​തി​ച്ചും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി ഉ​ദ​യ​കു​മാ​ർ റൈ, ​മ​ധു​സൂ​ദ​ന​ൻ ശ്രീ​മ​ല, ചെ​മ്മ​നാ​ട്ട് ജോ​സ് വ​ർ​ക്കി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​നാ​ശം വ​രു​ത്തി.
ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്ന് കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ നി​ക​ന്നി​ട്ടു​ണ്ട്.

കാ​ട്ടാ​ന​ക​ൾ കാ​ലു​ക​ൾ കൊ​ണ്ടും തു​മ്പി​ക്കൈ കൊ​ണ്ടും മ​ണ്ണി​ടി​ച്ച് കി​ട​ങ്ങു​ക​ളി​ലി​ട്ട് വ​ഴി നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

ശ്രീ​മ​ല മു​ത​ൽ തു​മ്പോ​ടി വ​രെ ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം ഫെ​ൻ​സിം​ഗ് നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തേ വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം എ​ത്ര​യും​വേ​ഗം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ അ​റി​യി​ച്ച​താ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ൽ പ​റ​ഞ്ഞു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ൻ സി. ​നാ​യ​ർ, ര​തീ​ഷ് ബേ​ത്ത​ലം, നീ​ല​ക​ണ്ഠ​ൻ നാ​യ​ർ പ​നം​കു​ണ്ട്, അ​യൂ​ബ് മാ​ണി​മൂ​ല, മോ​ഹ​ന​ൻ കൊ​മ്പ​ൻ​ക​ല്ല്, മ​ധു​സു​ദ​ന​ൻ ശ്രീ​മ​ല, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ബി. ​സു​മി​ത്ര എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up