Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManipalHospitals

മ​​ണി​​പ്പാ​​ൽ ഹെ​​ൽ​​ത്ത് എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് ഐ​​പി​​ഒ​​യ്ക്ക്

മും​​ബൈ: സിം​​ഗ​​പ്പൂ​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ആ​​ഗോ​​ള​​ത​​ല​​ത്തിലെ പ്ര​​മു​​ഖ നി​​ക്ഷേ​​പ​​ക ക​​ന്പ​​നി​​യാ​​യ ടെ​​മാ​​സെ​​ക്കി​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള മ​​ണി​​പ്പാ​​ൽ ഹെ​​ൽ​​ത്ത് എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ന്‍റെ (മ​​ണി​​പ്പാ​​ൽ ഹോ​​സ്പി​​റ്റ​​ൽ​​സ്) പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ൽ​​പ്പ​​ന (ഐപിഒ) അ​​ടു​​ത്ത ആ​​ഴ്ച ആ​​ദ്യം ത​​ന്നെ ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

ഇ​​തോ​​ടെ ഇ​​ന്ത്യ​​യി​​ലെത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ഹെ​​ൽ​​ത്ത് കെ​​യ​​ർ ലി​​സ്റ്റിം​​ഗു​​ക​​ളി​​ലൊ​​ന്നി​​നാ​​ണ് ക​​ള​​മൊ​​രു​​ങ്ങു​​ക.

ഐ​​പി​​ഒ​​യി​​ലൂ​​ടെ ഏ​​ക​​ദേ​​ശം 8,000 കോ​​ടി രൂ​​പ​​യു​​ടെ പു​​തി​​യ ഓ​​ഹ​​രി​​ക​​ളും നി​​ല​​വി​​ലു​​ള്ള ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളു​​ടെ 20-25 ദ​​ശ​​ല​​ക്ഷം ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളു​​ടെ ഓ​​ഫ​​ർ ഫോ​​ർ സെ​​യി​​ലും (OFS) ഉ​​ണ്ടാ​​കും.

ആ​​കെ ഐ​​പി​​ഒ തു​​ക 1 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന് അ​​ടു​​ത്താ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് എ​​ൻ​​ഡി​​ടി​​വി പ്രോ​​ഫി​​റ്റ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ വി​​പ​​ണി​​യി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്കും നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​വ​​ശ്യ​​ക​​ത​​യ്ക്കും അ​​നു​​സ​​രി​​ച്ച് അ​​ന്തി​​മ തു​​ക​​യി​​ൽ മാ​​റ്റം വ​​രാം.

ടെ​​മാ​​സെ​​ക് (Temasek) ആ​​യി​​രി​​ക്കും ഒ​​എ​​ഫ്എ​​സി​​ലൂ​​ടെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ക. മ​​ണി​​പ്പാ​​ൽ ഗ്രൂ​​പ്പും പ്രൈ​​വ​​റ്റ് ഇ​​ക്വി​​റ്റി സ്ഥാ​​പ​​ന​​മാ​​യ ടി​​പി​​ജി​​യും വി​​ഹി​​തം കു​​റ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. സെ​​വ​​ന്‍റി സെ​​ക്ക​​ൻ​​ഡ് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ്, നോ​​വോ ഹോ​​ൾ​​ഡിം​​ഗ്സ്, ഫീ​​നി​​ക്സ് ബെ​​യ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ്സ് എ​​ന്നി​​വ​​രും ഓ​​ഹ​​രി​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​വ​​രി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

Latest News

Corehub Up