Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manish Tewari

എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദം: മ​​​നീ​​​ഷ് തി​​​വാ​​​രി

ന്യൂ​​​ഡ​​​ൽ​​​ഹി: ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്ക​​​ലി​​​ന്‍റെ​​​യും ന​​​ഷ്‌​​​ട​​​മാ​​​ക​​​ലി​​​ന്‍റെ​​​യും മ​​​റ​​​വി​​​ൽ പു​​​തി​​​യൊ​​​രു അ​​​ഥോ​​​റി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഫ​​​ണ്ടും സ്വ​​​ത്തു​​​ക്ക​​​ളും മു​​​ത​​​ൽ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും വ​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത് വ​​​ലി​​​യ വി​​​പ​​​ത്താ​​​കു​​​മെ​​​ന്ന് മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ മ​​​നീ​​​ഷ് തി​​​വാ​​​രി എം​​​പി.

വി​​​വാ​​​ദ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ ഇ​​​ടം കൂ​​​ടു​​​ത​​​ൽ ചു​​​രു​​​ക്കും. ശി​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭ​​​യ​​​ത്തി​​​നും നി​​​യ​​​ന്ത്ര​​​ണ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നും സി​​​വി​​​ൽ സ​​​മൂ​​​ഹം വി​​​ധേ​​​യ​​​മാ​​​കും. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​നു വ്യാ​​​പ​​​ക​​​വും അ​​​നു​​​പാ​​​ത​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ബി​​​ല്ലി​​​നു മ​​​തി​​​യാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സം​​​ര​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും മ​​​നീ​​​ഷ് തി​​​വാ​​​രി പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി സം​​​ശ​​​യാ​​​സ്പ​​​ദ​​​വും ആ​​​നു​​​പാ​​​തി​​​ക​​​മ​​​ല്ലാ​​​ത്ത വ്യാ​​​പ​​​ക​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ- 2026.

എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​ത്തെ എ​​​തി​​​ർ​​​ത്തു ലോ​​​ക്സ​​​ഭ​​​യി​​​ൽ ച​​​ട്ടം 72(1) പ്ര​​​കാ​​​രം മ​​​നീ​​​ഷ് തി​​​വാ​​​രി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ​​​ നി​​​ന്ന്:

ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്നു. ഒ​​​ന്നാ​​​മ​​​താ​​​യി, ബി​​​ല്ലി​​​ൽ അ​​​വ​​​ശ്യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​മി​​​ത നി​​​യോ​​​ഗ​​​മു​​​ണ്ട്. നി​​​ക്ഷി​​​പ്ത​​​മാ​​​ക്ക​​​ൽ, മാ​​​നേ​​​ജ്മെ​​​ന്‍റ്, ആ​​​സ്തി​​​ക​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി, സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ, ഇ​​​ള​​​വു​​​ക​​​ൾ, അ​​​പ്പ​​​ലേ​​​റ്റ് ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​പോ​​​ലു​​​ള്ള പ്ര​​​ധാ​​​ന വ​​​ശ​​​ങ്ങ​​​ൾ ബി​​​ല്ലി​​​ലി​​​ല്ല. നി​​​യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​വ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ൻ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. അ​​​ത്യാ​​​വ​​​ശ്യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ ന​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ത​​​ന്നെ നി​​​ർ​​​ണ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ത​​​ത്വ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണി​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​വ​​​കാ​​​ശം ഇ​​​തു ഫ​​​ല​​​ത്തി​​​ൽ താ​​​ഴ്ത്തു​​​ന്നു.

മാ​​​നേ​​​ജ്മെ​​​ന്‍റ്, കൈ​​​മാ​​​റ്റം, വി​​​നി​​​യോ​​​ഗം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളു​​​ള്ള നി​​​യു​​​ക്ത അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ആ​​​സ്തി​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​വും സ്ഥി​​​ര​​​വു​​​മാ​​​യി നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ, സ്വ​​​ത്തി​​​ന്മേ​​​ൽ വി​​​ശാ​​​ല​​​വും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് നി​​​യ​​​ന്ത്ര​​​ണം ബി​​​ൽ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണു ര​​​ണ്ടാ​​​മ​​​ത്തേ​​​ത്. അ​​​നു​​​ച്ഛേ​​​ദം 300 എ ​​​പ്ര​​​കാ​​​രം ഇ​​​തു ഗു​​​രു​​​ത​​​ര ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്നു. നീ​​​തി​​​യു​​​ക്ത​​​വും ന്യാ​​​യ​​​യു​​​ക്ത​​​വും മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യും ആ​​​യി​​​രി​​​ക്ക​​​ണം സ്വ​​​ത്ത് ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​വ​​​യൊ​​​ന്നും നി​​​യ​​​മ​​​ത്തി​​​ൽ അ​​​ർ​​​ഥ​​​വ​​​ത്താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

മൂ​​​ന്നാ​​​മ​​​താ​​​യി പ​​​രി​​​മി​​​ത​​​വും സോ​​​പാ​​​ധി​​​ക​​​വു​​​മാ​​​യ അ​​​പ്പീ​​​ൽ വ​​​ഴി​​​ക​​​ളോ​​​ടെ, ഒ​​​രേ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ അ​​​ഡ്ജു​​​ഡി​​​ക്കേ​​​ഷ​​​ണ​​​റി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, അ​​​ർ​​​ധ-​​​ജു​​​ഡീ​​​ഷ​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ബി​​​ല്ലി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്നു. സ്വാ​​​ഭാ​​​വി​​​ക​​​നീ​​​തി​​​യു​​​ടെ​​​യും അ​​​ധി​​​കാ​​​ര വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും ത​​​ത്വ​​​ങ്ങ​​​ളെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ലി​​​നു സാ​​​ധ്യ​​​ത ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണി​​​ത്.

നാ​​​ലാ​​​മ​​​താ​​​യി, അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ബി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യു​​​ക​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ്ര​​​യോ​​​ഗ​​​ത്തി​​​ന് സാ​​​ധ്യ​​​ത സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​നു​​​ച്ഛേ​​​ദം 14നെ ​​​ഇ​​​തു ലം​​​ഘി​​​ക്കു​​​ന്നു.

അ​​​ഞ്ചാ​​​മ​​​താ​​​യി, വി​​​ദേ​​​ശേ​​​ത​​​ര സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്നു ഭാ​​​ഗി​​​ക​​​മാ​​​യി ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്നി​​​ട​​​ത്തു​​​പോ​​​ലും ആ​​​സ്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ, കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ, വി​​​നി​​​യോ​​​ഗം എ​​​ന്നി​​​വ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​യും അ​​​നു​​​പാ​​​ത​​​മി​​​ല്ലാ​​​ത്ത​​​വ​​​യാ​​​ണ്. കൂ​​​ടാ​​​തെ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ സി​​​വി​​​ൽ സ​​​മൂ​​​ഹ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​യാ​​​ന​​​ക​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ക​​​യും അ​​​തു​​​വ​​​ഴി അ​​​നു​​​ച്ഛേ​​​ദം 19(1)(സി) ​​​സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യും.

മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ വ്യ​​​ക്ത​​​ത​​​യോ ഇ​​​ല്ലാ​​​തെ നി​​​ല​​​വി​​​ലെ രൂ​​​പ​​​ത്തി​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ബി​​​ല്ല​​​വ​​​ത​​​ര​​​ണ​​​ത്തെ അ​​​തി​​​നാ​​​ൽ എ​​​തി​​​ർ​​​ക്കു​​​ന്നു- മ​​​നീ​​​ഷ് തി​​​വാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up