Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjampothikkunnu

Kasaragod

മ​ഞ്ഞം​പൊ​തി​ക്കു​ന്ന് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം ന​വം​ബ​റി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ

കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ലി​ന് സ​മീ​പ​ത്തു​ള്ള മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം ന​വം​ബ​റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആം​ഫി തീ​യേ​റ്റ​ർ, റ​സ്റ്ററ​ന്‍റ്, ക​ഫെ​റ്റീ​രി​യ, പാ​ർ​ക്കിം​ഗ്, വെ​ളി​ച്ച സം​വി​ധാ​നം, ശു​ചി​മു​റി​ക​ൾ എ​ന്നി​വ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ അ​റി​യി​ച്ചു.

3.60 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന​ത്. തു​ട​ർ​വി​ക​സ​ന​ത്തി​നാ​യി സ​മീ​പ​ത്തു​ള്ള 50 സെ​ന്‍റ് റ​വ​ന്യൂ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നും ഇ​വി​ടെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​നും ഡി​ടി​പി​സി സെ​ക്ര​ട്ട​റി​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

സ​മീ​പ​ത്തു​ള്ള ചെ​റി​യ ഗു​ഹ​യെ കേ​വ് ക​ഫ്‌​റ്റേ​രി​യ​യാ​യി വി​ക​സി​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. തു​ള​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​ബീ​ഷ്, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ന​സീ​ബ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ ജി​ജേ​ഷ് കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ര​മേ​ശ​ൻ പൊ​യി​നാ​ച്ചി എ​ന്നി​വ​ർ പങ്കെടുത്തു.

Latest News

Corehub Up